ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കൂട്ട മാഗസിൻ പ്രകാശനം

14:31, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) (→‎കൂട്ട മാഗസിൻ പ്രകാശനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൂട്ട മാഗസിൻ പ്രകാശനം

റിക്കോർഡിട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ

സ്കൂളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ മുഴുവൻ (1636) വിദ്യാർഥികളും തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്ത് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വേറിട്ട റിക്കോർഡ് സ്ഥാപിച്ചു. ഒരു സർക്കാർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്രസാധകരാകുന്ന അപൂർവ റിക്കോർഡിനാണ് ഈ പ്രവർത്തനത്തിലൂടെ സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. വിദ്യാർഥികൾക്കു പുറമേ മുഴുവൻ ജീവനക്കാരുംചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസിക 'ശംഖൊലി' യും പ്രകാശനം ചെയ്തു. ഈ കൂട്ട പ്രകാശന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഈ പൊതു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. അദ്ദേഹം ഡോ.ജോർജ് ഓണകൂറിന് സ്കൂളിന്റെ വക ഉപഹാരം കൈമാറി. പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ്സ് എം.ആർ. മായ, പി.റ്റി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ബിന്ദു സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. സജിൻ എന്നിവർ സംബന്ധിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കൂട്ട മാഗസിൻ പ്രകാശനം/ മാഗസിൻ ഉദ്ഘാടനം