വായനദിനം-2020

വായനദിനം ഓൺലൈനിൽ കരിപ്പൂര് ഗവഹൈസ്കൂളിൽ ഈ വർഷത്തെ വായനദിനം ഓൺലൈൻ വായനദിനം ആയിരുന്നു.ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി നടത്തുന്ന ചർച്ചകൾക്കായി രൂപീകരിച്ചിട്ടുള്ള ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലായിരുന്നു ആഘോഷം.ഒരാഴ്ചനീണ്ടുനിൽക്കുന്ന വായനവാരപ്രവർത്തനങ്ങളുടെ അറിയിപ്പിനായി സ്കൂൾ ലിറ്റിൽകൈറ്റ്സ് ഒരു ത്രിഡി അനിമേഷൻ പരസ്യം തയ്യാറാക്കി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു.ഒന്നു മുതൽ പത്തു വരെ ക്ലാസിലെ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചുകൊണ്ട് എം എൻ കാരശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.എല്ലാ ഗ്രൂപ്പുകളിലും ഒരേ സമയം വീഡിയോ പോസ്റ്റ്ചെയ്തുകൊണ്ടാണിതു സാധ്യമാക്കിയത്.പാലോട് ദിവാകരൻ,വേണു വി ദേശം,വി എസ് ബിന്ദു,പി കെ സുധി,ഗിരീഷ് പുലിയൂർ,വി ഷിനിലാൽ തുടങ്ങി പ്രശസ്തരായ എഴുത്തുകാർ ,അധ്യാപകർ എന്നിവർ ഇങ്ങനെ കുട്ടികളോട് സംസാരിച്ചു..കുട്ടികൾക്ക് ഓൺലൈൻക്ലാസില്ലാത്ത സമയം ക്രമീകരിച്ചാണ് ഓരോ ക്ലാസിനും പ്രവർത്തനങ്ങൾ നൽകുന്നത്.പ്രഥമാധ്യാപിക ബിന്ദു ജി വായനാദിന സന്ദേശം നൽകി..സ്കൂൾ തലത്തിൽ നടക്കുന്നതിനേക്കാൾ കൂടുതൽ കുട്ടികൾ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്നത് പ്രത്യേകതയായി. പതിവുപോലെ വായനദിന പോസ്റ്ററുകൾ തയ്യാറാക്കി.ഓൺലൈനായി വായനദിന പ്രതിജ്ഞയെടുത്തു.പുസ്തക പരിചയം എഴുതിയും വോയിസ് മെസേജായും വീഡിയോരൂപത്തിലും കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു.അധ്യാപകർ അപ്പപ്പോൾ ഇടപെട്ട് അവരെ പ്രോത്സാഹിപ്പിച്ചു.എൽ പി ,യു പി തലങ്ങളിൽ കൂടുതൽ ഉത്പന്നങ്ങളുണ്ടായി.കരിപ്പൂര് സ്കൂളിൽ പ്രീപ്രൈമറിതലത്തിലും വായനദിന പ്രവർത്തനങ്ങൾ നടന്നു.ഒപ്പം കുട്ടികളുടെ സർഗാത്മകസൃഷ്ടികൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.ഏറ്റവും പ്രധാനപ്പെട്ട കാര്യം രക്ഷകർത്താക്കളും സജീവമായി കുട്ടികളോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്നതാണ്. ഓണലൈൻ വായനദിനം ...വാരാഘോഷം പള്ളിക്കൂടത്തിലെത്താൻ കഴിഞ്ഞില്ലെന്നു കരുതി വായനയുടെ ആഘോഷത്തിനു ഒരു കുറവുമില്ല.ഓൺലൈൻ ക്ലാസാണെങ്കിൽ ഓൺലൈനിൽ തന്നെ വായനയും,വായനക്കുറിപ്പും,ഗാനാലാപനവും,പോസ്റ്റർരചനയും.ടെക്സ്റ്റ്,ആഡിയോ ,വീഡിയോ ,ഇമേജ് ,ലിങ്ക് ഈ വിധത്തിലെല്ലാം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞു കുട്ടികളുടെ പ്രവർത്തനങ്ങൾ.ഒന്നാംക്ലാസുകാരിയും രണ്ടാം ക്ലാസുകാരനുമൊക്കെ അച്ഛനമ്മമാരോടൊപ്പം വായനയിലും ചിത്രംവരയിലുമൊക്കെ പങ്കെടുത്തു ഡിജിറ്റലായി അധ്യാപകർക്കയച്ചു.പിന്നുെ ഉദ്ഘാടനം പ്രിയപ്പെട്ട എം എൻ കാരശ്ശേരി.അദ്ദേഹം സംസാരിച്ചാൽ ആരും കേട്ടിരിക്കുമല്ലോ.പിന്നെ പാലോട് ദിവാകരന്,വേണു വി ദേശം,ഗിരീഷ് പുലിയൂർ,,വി എസ് ബിന്ദു ,വി ഷിനിലാൽ എന്നീ എഴുത്തുകാർ ഞങ്ങട കുട്ടികളെ സംബോധനചെയ്തുകൊണ്ട് സംസാരിച്ചു.ഈ ഒരാഴ്ച ഇവരുടെയൊക്കെ വർത്തമാനം കുട്ടികൾ കേൾക്കും.അതും അധ്യാപകരുടെ ഇടപെടലോടെ.എൽ കെ ജി മുതൽ പത്താംക്ലാസുവരെയുള്ള കുട്ടികളാണ് ഇന്നത്തെ ദിവസം അധ്യാപകർക്കൊപ്പം ഓൺലൈൻ വായനാഘോഷത്തിൽ പങ്കെടുത്തത്.കൂടുതൽ കുട്ടികളുടെ പങ്കാളിത്തമെന്നത് ഓൺലൈൻ ആഘോഷത്തിന്റെ പ്രത്യേകതയായി അനുഭവപ്പെട്ടു.


ജ്ഞാനപീഠംഅവാർഡ്

ജ്ഞാനപീഠംഅവാർഡായിരുന്നു വിഷയം.അക്കിത്തം അച്യുതൻ നമ്പൂതിരിയെ പരിചയപ്പെടുത്തൽ ,കവിത കേൾക്കൽ,ഇതിനു മുൻപ് ഈ അവാർഡു ലഭിച്ച മലയാളികൾ ..ഇങ്ങനെയായിരുന്നു പരിപാടികൾ.അതിനൊപ്പം വിക്കിപീഡിയയുടെ ഉപയോഗം കൂടി പറഞ്ഞുകൊടുത്തു.

ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019

ഒക്ടോബർ 27ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം .വിദ്യാരംഗം ലിറ്റിൽകൈറ്റ്സ് കൂട്ടുകാർ സ്കൂൾലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസുകളിലും ശ്രീകണ്ഠേശ്വരം അനുസ്മരണം നടത്തുകയും ശബ്ദതാരാവലിയുടെ ഉപയോഗക്രമം പരിചയപ്പെടുത്തുകയും ചെയ്തു

42040 sp4.jpg 42040 sp5.jpg 42040 sp6.jpg 42040 sp7.jpg 42040 sp8.png </gallery>

ഓണാവധിക്ക് ഒരു വായന - 2019

ഓണാവധിക്ക് ഒരു വായന എന്ന പേരിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്കൂൾലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്തു നൽകി.വിദ്യാരംഗം കലാവേദിയുടേയും സ്കൂൾലൈബ്രറിയുടേയും നേതൃത്വത്തിൽ ക്ലാസധ്യാപകരാണ് കുട്ടികൾക്ക് പുസ്തകം നൽകിയത്.വായനക്കുറിപ്പുമായാണ് അവധിക്കുശേഷമെത്തേണ്ടത്.നല്ല വായനക്കുറിപ്പിനു സമ്മാനം നൽകും.


സാഹിത്യമത്സരത്തിൽ നിന്നും ഉപന്യാസം -2019

വിഷയം- ഞാൻ പ്രധാനമന്ത്രിയായാൽ

‍ഞാൻ പ്രധാനമന്ത്രിയായാൽ‍ എനിക്ക് എന്റെ പദവി നന്നായി വിനിയോഗിക്കാ‍ൻ ആഗ്രഹമുണ്ട്. ഞാൻ ജനങ്ങളുടെ നന്മയ് ക്കും ഉന്നമനത്തിനുമായി പ്രയത്നിക്കും.എനിക്കാവുന്ന ജനങ്ങൾക്ക് നന്മയേകുന്ന ഒരു നല്ല ഭരണാധിക്കാരിയാവാൻ ശ്രമിക്കും തെറ്റ് ചെയ്യുന്ന എല്ലാവരെയുെ ഞാൻ നിയമത്തിനു മുൻപിൽ കൊണ്ട് വരും അവര അർഹിക്കുന്ന ശിക്ഷയും നൽകും.ഇന്ന് പലപല ഉദ്യോഗസ്ഥരും കൈകൂലി വാങ്ങി കുത്തുക കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുവദിക്കും എന്നാൽ ഞാൻ പദവിയിൽ ഇരിക്കുമ്പോൾ ജനങ്ങളുടെ ചോരയൂറിക്കുടിക്കുന്നകുത്തകമ്പനികളെ വളരാൻ അനുവദിക്കില്ല.ഞാൻ എന്നെക്കോണ്ടാവും വിധം എന്റെ രാജ്യത്തിന്റെ വളർച്ചയെ സഹായിക്കും എന്റെ ജനങ്ങളെ ദ്രോഹിക്കുന്നവർ അർഹിക്കുന്ന ശിക്ഷനൽകും.ഞാൻ ഭരണത്തിലേറുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് എതിരെ പൊരുതും.ഉദ്രോഗസ്ഥരുടെ അഴിമതികൾ പുറത്ത് കൊണ്ടുവരാൻ ഞാൻ വിശ്വസ്ത്തരായ ആളുകളെ നിയമിക്കും.എന്റെ രാജ്യത്ത് പണക്കാരൻ -പാവപ്പെട്ടവൻ ,ജാതിയിൽ ഉയർന്നവൻ -താഴ്ന്നവർ തുടങ്ങിയവരെ ഒന്നായിരിക്കാൻ ഞാൻ ആവിശ്യപ്പെടും.മൃഗത്തിന്റെ പേരിലോ,സത്യത്തിന്റെ പേരിലോയുള്ള കൊലപാതകം നടത്തുന്നവരെ ഞാൻ ശിക്ഷിക്കും.സമൂഹത്തിൽ ഇന്ന് അന്ധവിശ്വാസങ്ങൾ പെരുകുകയാണ്.ഇവ മനുഷ്യനെ പറ‍ഞ്ഞുണ്ടാക്കുന്നവയാണെന്നും ഇവക്കെതിരെ ശബ്ദമുയർത്താനും സമൂഹത്തിന്റെ നന്മയെയും ശാസ്ത്രത്തെയും വളർത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തും .ചില അനാവശ്യനിയമങ്ങൾ എടുത്ത് കളയും പുതിയ ചിലത് ചേർക്കും.ഞാൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഞാൻ പറയും ഒരുമ ,സ്നേഹം,നന്മ,എന്നിവ ജീവിതത്തിൽ എപ്പോഴും പാലിച്ചിരിക്കേണ്ടവയാണ്. ചില നികുതികളിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം ഞാൻ പാവപ്പെട്ട കുട്ടികൾക്കായി ഉപയോഗിക്കും.എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കും.എന്റെ സ്വപ്നങ്ങളേക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത് കുഞ്ഞ്മനസ്സുകളുടെ സ്വപ്നങ്ങൾക്കായിരിക്കും.
അനസിജ് എം എസ്
6 A

വിഷയം- വിശ്വാസ തട്ടിപ്പുകൾ പിടിമുറുക്കുന്ന കേരളം
നാം ഇന്ന് അനുഭവിക്കുന്ന വിപത്തുകളിൽ ഒന്നാണ് അന്ധവിശ്വാസം. അന്ധവിശ്വാസം എന്ന് പറഞ്ഞാൽ... നമ്മുടെ മനസിൽ ആദ്യം എത്തുന്നത്, മരത്തിൽ ആരോ തറച്ച ഒരു ആണി, അത് വലിച്ചൂരിയാൽ പ്രേതം കൂടെവരുമെന്ന്... ഒരു കണക്കിൽ പറഞ്ഞാൽ അത് അന്ധവിശ്വാസമാണ്. പക്ഷെ ഇന്ന് നാം നവമാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. നമുക്കും ചില അനുഭവങ്ങള് ‍ ഉണ്ടായേക്കാം. കേരളത്തിൽ അന്ധവിശ്വാസമൊന്നും ഇല്ലെന്ന് നമ്മൾ പറയും. പക്ഷെ ഇപ്പോൾ എന്താണ് അവസ്ഥ? എല്ലാ കാര്യത്തിലും മുൻപന്തിയിൽ എത്തുന്ന നമ്മൾ കേരളീയർ ഇതിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്.നാം പത്രങ്ങളിൽ കാണുന്നതാണ്, ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന വീട്ടിൽ കയറിക്കൂടി സാധനങ്ങൾ മോഷ്ടിക്കുകയും കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യുന്നത്. മാതാപിതാക്കളും ഇതിനു കൂട്ടുനിൽക്കുകയാണ്. നിധി എടുുത്തു കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും, ആർത്തവ സമയത്ത് പെൺക്കുട്ടിയെ വീട്ടിൽ കയറ്റാതെ വീട്ടിനോട് ചേർന്ന് ഒരു ഷെഡ് കെട്ടി അവിടെ താമസിപ്പിച്ചു എന്നും , മഴയും കാറ്റും വന്നപ്പോൾ ആ പെൺകുട്ടി കരഞ്ഞുപറഞ്ഞു, എന്നെ വീട്ടിൽ കയറ്റണമെന്നും ഇപ്പോൾ ഈ ഷെഡ് പൊളിഞ്ഞു വീഴുമെന്നും. എന്നാൽ മാതാപിതാക്കൾ അന്ധവിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടിരുന്നു. എന്നിട്ടോ, തെങ്ങ് മുറിഞ്ഞ് വീണ് ആ ഷെഡ് തകർന്ന് തൽസമയം ആ കുഞ്ഞ് മരണപ്പെട്ടു. അന്ധവിശ്വാസത്തിന്റെ കരങ്ങളിൽ അകപ്പെട്ട ആ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടതോ, സ്വന്തം മകളെ! ഇതു മാത്രമല്ല, ഇന്ത്യയിലേയും കേരളത്തിലേയും നാനാഭാഗങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ടാവും പണത്തിനു വേണ്ടിയും സൗഭാഗ്യങ്ങൾക്കുവേണ്ടിയും ബലി കൊടുക്കുന്നത്, കാളയേയും പോത്തിനേയുമൊന്നുമല്ല, പിഞ്ചുകുഞ്ഞുങ്ങളെ....! ഇന്നു നമ്മൾ കാണുന്ന ഒരു കാഴ്ചയാണ് പരീക്ഷാ സമയങ്ങളിൽ കുട്ടികളുടെ കൈയിലും കഴുത്തിലും ഇടുപ്പിലും തോളിലും ചരടുകൾ കെട്ടുന്നു... അങ്ങനെയങ്ങനെ...ഇതുകൊണ്ട് എന്താണ്ഉപയോഗം... എന്തോ മന്ത്രിച്ച് കെട്ടുന്ന വെറുമൊരു നൂലിന് ഒരു പട്ടം പറത്താനും മുത്തുകൊരുക്കാനുമല്ലാതെ എന്ത് ഉപയോഗം. ദൈവവിശ്വാസം നല്ലതാണ്. പക്ഷെ അന്ധവിശ്വാസമായാൽ! ദൈവത്തോടുള്ള ഭക്തി, ബഹുമാനം, ആദരവ് എല്ലാം നല്ലതാണ്. . അന്ധവിശ്വാസങ്ങൾ ഇപ്പോഴും പണ്ടും ഒരേപോലായിരുന്നു. അമ്മൂമ്മമാർ പറയും കണ്ണ് തട്ടാതിരിക്കാൻ, അല്ലെങ്കിൽ കണ്ണേറുതട്ടിയാൽ കുറച്ച് വറ്റൽ മുളകും ഉപ്പും കുരുമുളകും എല്ലാം എടുത്ത് ഉഴിഞ്ഞ് അടുപ്പിലോട്ടിടും. എന്തിനാണിത്.. ഇതിന്റെയൊന്നും ഒരാവിശ്യവും ഇല്ല.ഇതിനുദാഹരണം രചനകളിലുമുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ' എന്ന കിടിലൻ നോവലിലെ ഒരു ഭാഗത്ത് കുഞ്ഞിപ്പാത്തുമ്മാക്കും ഇതുപോലെ ബാധ ഒഴിപ്പിക്കുന്നുണ്ട് .ഈ ഭാഗം കിനാവുകളുടെ കാലം എന്ന പേരിൽ മുൻവർഷങ്ങളിലെ 8-ാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു. കുഞ്ഞുപ്പാത്തുമ്മാക്ക് കരളില് വേദന എന്ന് പറയുന്നുണ്ട്. എന്താണ് കാര്യം എന്ന് പറയുന്നില്ല.അതിനെ, അവൾക്ക് ബാധ കൂടിയതാണെന്ന് പറഞ്ഞ് മുസിലിയാരെ വിളിച്ചോണ്ട് വരുന്നു. അയാൾ ഇവളെ അടിക്കുകയും ഒക്കെ ചെയ്യുന്നു.ഇതുപോലെത്തന്നെ കെ.പി മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണ് എന്ന നോവലിലും ഇത് പറയുന്നുണ്ട്. ഒരു കൂണിന്റെ അടുത്ത് പോയി അത് പറിച്ചു എന്ന് പറഞ്ഞ് ഒരു മനുഷ്യനെ ഭ്രാന്താനാക്കിയ കഥ. അയാൾ മാനസികമായി മന്ദമായ അവസ്ഥയിലാണ്.അതിനെ ബാധ കൂടിയതാണെന്ന് പറ‍ഞ്ഞ് ഒരു മുറിയിൽ അടച്ചിട്ട്, കഴിക്കാൻ കൊടുക്കുന്നതോ പൊട്ടിയ അലുമിനിയം പാത്രങ്ങലിൽ. അവസാനം, കറി തള്ളിയിട്ടെന്നും പറഞ്ഞ് മൂത്താപ്പ അയാളെ ചവിട്ടി- അയാൾ മരിക്കുകയാണ്.മനുഷ്യന്റെ ഇതുപോലത്തെ പ്രശ്നങ്ങൾക്ക് കാരണം അജ്ഞതയാണോ അതോ അറിവില്ലായ്മ നടിക്കുകയാണോ എന്നറിയില്ല. പക്ഷെ ഇത് തെറ്റാണ്. ഇനിയും മാറാം. അന്ധവിശ്വാസങ്ങൾക്കെതിരേ പോരാടാം. ഒരുമിച്ച് നില്ക്കാം. കൈകോർക്കാം. ഇത് മാറ്റത്തിന്റെ സമയമാണ്. അന്ധവിശ്വാസങ്ങളില്ലാത്ത ലോകം എന്ത് മനോഹരമാണ്!!!!
അസ്ഹ നസ്രീൻ
പത്ത് സി

എഴുത്ത് വര മത്സരങ്ങൾ -2019

സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യു പി എച്ച് എസ് വിദ്യാർത്ഥികൾക്കായി സഹിത്യമത്സരങ്ങളും ചിത്രരചനാമത്സരവും നടത്തി.കഥ, കവിത,ഉപന്യാസം,ചിത്രരചന പുസ്തകക്കുറിപ്പ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.നൂറിലധികം കുട്ടികൾ പങ്കെടുത്തു.


ബഷീർ പ്രശ്നോത്തരി -2019

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചയിലെ കൂടിയിരിപ്പിൽ യു വിഭാഗത്തിൽ നിന്നും അനസിജും ആഷ് ലിയും ചേർന്ന് ബഷീർ പ്രശ്നോത്തരി നടത്തി.

വിദ്യാരംഗം കലാസാഹിത്യവേദി -2019

സ്കൂൾവിദ്യാരംഗം കലാസാഹിത്യവേദിയുടെ വായനദിന പ്രശ്നോത്തരി വിജയികൾക്ക് സമ്മാനം

വായനാദിനത്തിൽ അമ്മവായനയും വിദ്യാരംഗം ഉദ്ഘാടനവും

അമ്മമാർക്ക് സ്കൂൾലൈബ്രറിയിൽ നിന്നും പുസ്തകം നല്കിക്കൊണ്ട് എഴുത്തുകാരി ബിന്ദു വി എസ് വായനദിനം ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ക്ലാസ് ലൈബ്രറിയ്ക്ക് പുസ്തകം നല്കിക്കൊണ്ട് വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പുസ്തകക്കുറിപ്പ് പതിപ്പ് രക്ഷകർത്താവായ സാംബശിവൻ പ്രകാശനം ചെയ്തു.എൽ പി ,യു പി , എച്ച് എസ് വിഭാഗത്തിൽ നിന്നും സജ്ന ആർ എസ്,ഫാസിൽ എസ്, അനസിജ് എം എസ്,അഭിരാമി ബി എന്നിവർ പുസ്തകപരിചയം നടത്തി.ദുർഗാപ്രദീപ് വായനദിന സന്ദേശമവതരിപ്പിച്ചു.അഞ്ജന എസ് ജെ കവിതാലാപനം നടത്തി.കുട്ടികളുടെ നാടൻപാട്ടും ഉണ്ടായിരുന്നു.പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.മംഗളാംബാൾ ജി എസ് നന്ദി പറഞ്ഞു.ഷീജാബീഗം,പുഷ്പരാജ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് ,സ്കൂൾ ലൈബ്രേറിയൻ സോണിയ എന്നിവർ പങ്കെടുത്തു.

വായനദിനവും സ്കൂൾക്ലബ്ബുകളുടെ ഉദ്ഘാടനവും

ഞങ്ങളുടെ സ്കൂളിൽ വായനദിനം വിവിധപരിപാടികളോടെ ആചരിച്ചു.സ്കൂളിലെ കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ശ്രീക്കുട്ടൻ എസ് സ്കൂൾ ലൈബ്രറിക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.കുട്ടികൾ വായിച്ച നൂറു പുസ്തക കുറിപ്പുകള് ,വായനദിനപോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.എൽപി യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും മൂന്നുപേർ പുസ്തക പരിചയം നടത്തി. വർഷ ബി എ 'സിന്ഡ്രല്ല ' ആദിത്യ എം എ 'ചങ്ങായി വീടുകൾ ' അലീന ബി എസ് 'ആൽക്കെമിസ്റ്റ് ' എന്നീ നോവലുകളാണ് പരിചയപ്പെടുത്തിയത്.എൽ പി വീഭാഗം കുട്ടികളുടെ വായനഗാനം ഉണ്ടായിരുന്നു. ജ്യോതിക, മേഘ ,ഗോപിക രവീന്ദ്രൻ, ഫാസിൽ എസ്, മെഴ്സി മേബിൾ, വൈഷ്ണവി എ വി തുടങ്ങിയവർ വായനദിന സന്ദേശമവതരിപ്പിച്ചു. അമൽ മുരളി, ഫിറോസ് എ എന്നിവരുടെ നേതൃത്വത്തിൽ 'കൈത്താളം തിരുവനന്തപുരം 'എന്ന നാടൻപാട്ടു സംഘത്തിന്റെ പാട്ടരങ്ങിലൂടെ സ്കൂളിലെ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ഹെഡ്മിസ്ട്രസ് എം ജെ റസീന ,പി റ്റി എ പ്രസിഡന്റ് ബാബു പള്ളം വാർഡ് കൗൺസിലർ സംഗീതരാജേഷ് സ്റ്റാഫ്സെക്രട്ടറി ജി എസ് മംഗളാംബാൾ , പ്രസാദ് എന്നിവർ ആശംസ പറഞ്ഞു. വായനദിനം സ്കൂളിലെ കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ശ്രീക്കുട്ടൻ എസ് സ്കൂൾ ലൈബ്രറിക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു]] എൽപി യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും മൂന്നുപേർ പുസ്തക പരിചയം നടത്തി. വർഷ ബി എ 'സിന്ഡ്രല്ല ' ആദിത്യ എം എ 'ചങ്ങായി വീടുകൾ ' അലീന ബി എസ് 'ആൽക്കെമിസ്റ്റ് ' എന്നീ നോവലുകളാണ് പരിചയപ്പെടുത്തിയത്]]

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ചലച്ചിത്രോത്സവം

സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവവും ആസ്വാദന പരിശീലനവും നടക്കുന്നു.ചിൽ‍ഡ്രൻ ഓഫ് ഹെവൻ, റെ‍ഡ്ബലൂൺ , പഥേർ പാഞ്ചാലി, കളർ ഓഫ് പാരഡൈസ്, ടർട്ടിൽസ് കാൻ ഫ്ലൈ എന്നീ അഞ്ചു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 'ക്യാമറയും സിനിമയും' എന്ന വിഷയത്തിൽ ക്ലാസെടുത്തുകൊണ്ട് ‍ഡോക്യുമെന്ററി സംവിധായകനായ അരുൺ ജയച്ചന്ദ്രൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സിനിമയുടെ ചരിത്രവും വർത്തമാനങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.പൂർവ്വ വിദ്യാർത്ഥിയും ഷോർട്ട് ഫിലിം സംവിധായകനുമായ ഷിഹാസ് സിനിമാസങ്കേതങ്ങളെ കുറിച്ചു കുട്ടികളോടു പറഞ്ഞു. ഹെഡ്മിസ്ട്രസ് എം ജെ റസീന സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ സംഗീത, അധ്യാപകരായ മംഗളാംമ്പാൾ , പ്രദീപ് ,പുഷ്പരാ‍‍ജ് ,ജാസ്മിൻ, ബിന്ദു ശ്രീനിവാസ് എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പിൽ എഴുത്തുകാരിയും സിനിമാ നിരൂപകയുമായ വി എസ് ബിന്ദു പങ്കെടുക്കും.ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് വിദ്യാർത്ഥികളായിരുന്നു.

എഴുത്തുത്സവം

വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആർട്സ്ക്ലബ്ബിന്റേയും സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ കഥ ,കവിത, ഉപന്യാസം,പുസ്തകക്കുറിപ്പ് എന്നിവയിൽ മത്സരം നടന്നു

'റിയാന്റെ കിണറും' പിന്നെ ഞങ്ങളുടെ അമ്പാടിയും

എല്ലാ വർഷങ്ങളിലുമെന്നതു പോലെ ഈ വർഷവും വായനവാരാചരണത്തോടൊപ്പം പുസ്തകപരിചയവും നടന്നു.ഈ വർഷം 'റിയാന്റെ കിണർ 'പരിചയപ്പെടുത്തിയ നാലാം ക്ലാസുകാരനായ അമ്പാടി ഞങ്ങളെ അത്ഭുതപ്പെടുത്തി.ആ പുസ്തകം വായിച്ച് റിയാനെ പോലെ അവനും അമ്മയെ സഹായിച്ച് ചെറിയ തുക സമ്പാദിച്ചു.സഹപാഠികൾക്ക് പഠനോപകരണങ്ങൾ വാങ്ങി.പുസ്തകം പരിചയപ്പെടുത്തിയതോടൊപ്പം അവൻ തന്റെ കൂട്ടുകാർക്കതു നൽകുകയും ചെയ്തു.