ലോക ജനതയെ മുഴുവൻ ഒരേ നുലിൽ കോർത്തിണക്കുന്ന ഇംഗ്ലിഷ് ഭാഷയിൽ കുട്ടികൾകുള്ള താൽപര്യവും പ്രാവീണ്യവും വളർത്തിയെടുക്കുന്നതിന് സ്കൂളിലെ ഇംഗ്ലിഷ് ക്ലബ്ബ് അഭിമാനാർഹമായ പങ്കുവഹിക്കുന്നു. എല്ലാ ആഴ്ച്ചയും കുട്ടികൾ ഒരുമിച്ചുകൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ഇംഗ്ലിഷ് പദസമ്പത്ത് വർധിപിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിവസവും ഓരോ കുട്ടിയും 2 പുതിയ വാക്കുകൾവീതം പഠിക്കുകയും മാസാവസാനം പദസമ്പത്ത് പരിശോധിക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ പദസമ്പത്തുള്ള കുട്ടിക്ക് സമ്മാനം നൽകുന്നു. ഇംഗ്ലിഷ് സാഹിത്യത്തിൽ തൽപരരായ വിദ്യാർഥികൾക് പ്രസിദ്ധമായ പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്നു. ഓക്സ്ഫോർഡ് ഡിക്ഷനറി ഉപയോഗിക്കാൻ ഓരോ കുട്ടികൾക്കും ക്ലബ്ബ് അംഗങ്ങൾ പരിശീലനം നൽകുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിലാണ് സ്കൂളിലെ ഇംഗ്ലിഷ് ഫെസ്റ്റ് നടത്തുന്നത്. ഇങ്ങനെ വിദേശ ഭാഷയായ ഇംഗ്ലിഷിനെ കുട്ടികളുടെ ചങ്ങാതി ആക്കി മാറ്റുവാൻ ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിൽവരുത്തുന്നു.