ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം

10:01, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14005 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തലശ്ശേരിയിലെ ഈ വിദ്യാലയത്തിൽ പഠിച്ച എല്ലാ ജാതിമതസ്ഥരും ജീവിതത്തിലെ പലതുറകളിലും ഉയർന്നുവന്നിരുന്നു. മൂർക്കോത്ത് കുമാരനും അദ്ദേഹത്തിന്റെ മകൻ മൂർക്കോത്ത് രാമുണ്ണിയും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. ആദ്യ മലയാള നോവലിസ്റ്റായ ചന്തുമേനോൻ ഇംഗ്ലീഷ് അഭ്യസിച്ചത് ഇവിടെ നിന്നു തന്നെ. ആദ്യമായി സർക്കസ് കമ്പനി ആരംഭിച്ച കീലേരി കുഞ്ഞിക്കണ്ണൻ സ്കൂളിലെ പൂർവ അധ്യാപകനായിരുന്നു. സ്കൂളിലെ മലയാളം മുൻഷിയായിരുന്ന കെ.ടി. കൃഷ്ണൻ ഗുരുക്കളും അദ്ദേഹത്തിന്റെ നാലുമക്കളും സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയ വരാണ്. ഇവരിൽ രണ്ടു പേർ സസ്യശാസ്ത്രജ്ഞന്മാരായിരുന്നു. അവരിലൊരാളുടെ പേരിലറിയപ്പെടുന്ന സസ്യം തന്നെയുണ്ട്. ജസ്റ്റിസ്. ടി.വി.രാമകൃഷ്ണനും എൻജിനീയർ ടി.വി വസുമിത്രൻ എന്നിവരുൾപ്പെട്ട മക്കൾ 4 പേരും ചേർന്ന് ഏർപെടുത്തിയ എൻഡോവ്മെന്റ് സ്കൂളിൽ ഇന്നും നൽകിവരുന്നു. മുൻ ഡപ്യൂട്ടി റിസർവ് ബാങ്ക് ഗവർണറായിരുന്ന വി.ലീലാധറിന്റെ ഓർമകളിലെന്നും ബി.ഇ.എം.പി സ്കൂൾ നിറഞ്ഞ് നിന്നിരുന്നു.

ചീഫ് ജസ്റ്റിസ് ഭാസ്കരൻ , ശ്രീ.കെ.ശ്രീധരൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എ. എൻ.പി. ഉമ്മർക്കുട്ടി, പ്രമുഖ അഭിഭാഷകൻ സി.ഒ.ടി.ഉമ്മർ എന്നിവരും ഈ സ്കൂളിൽ നിന്ന് വളർന്നു വന്നവർ തന്നെ. കേരള ഗാന്ധി കെ.കേളപ്പനും , എ.കെ.ജിയും മുദ്ര ചാർത്തിയ ഈ സ്കൂൾ മണ്ണിൽ നിന്ന് തന്നെയാണ് ആദ്യനിഘണ്ടു, ആദ്യ നോവൽ, വ്യാകരണം, കഥ തുടങ്ങിയ പലതിനും ഹരിശ്രീ കുറിച്ചത് എന്നത് ചരിത്രം

"ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സർവ്വരും

സോദരത്വേന വാഴുന്ന

മാതൃകാ സ്ഥാനമാണിത്."

ശ്രീ നാരായണ ഗുരുവിന്റ വാക്കുകൾക്ക് അന്നുമിന്നും ബി.ഇ.എം.പി.സ്കൂൾ മാതൃകയായി നിൽക്കുന്നു.