സെന്റ് തോമസ് യു പി എസ് പൂവത്തോട്

08:32, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thejusvimal (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിലെ പൂവത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻതോമസ് യുപിഎസ് പൂവത്തോട്. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1962-ൽ ആരംഭിച്ച ഒരു വിദ്യാലയമാണ്.

ചരിത്രം

മീനച്ചിൽ താലൂക്കിലെ പൂവരണി വില്ലേജിലെ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 4-ം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1962 ജൂൺ 4ാംതീയതി മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി സ്കൂൾ ഉദ്ഘാടനം ചെയ്തു.2012 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച സ്കൂൾ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുൻപന്തിയിൽ നില്ക്കുന്നു. പൂവത്തോട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സ്കൂൾ ഇന്നും സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ്  സ്കൂളിനുള്ളത്. 7 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഡൈനിങ് റൂം എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ  മാനേജർ ആയി സേവനമനുഷ്ഠിക്കുന്നത് റവ. ഫാദർ ജോസഫ് തെക്കേൽ ആണ്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും  നടത്തിപ്പിനും വേണ്ടി പ്രധാനാധ്യാപകൻ ശ്രീ ജോയ്സ് ജേക്കബിന്റെ കീഴിൽ മൂന്ന് അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക്  പിന്തുണ നൽകിക്കൊണ്ട് ശക്തമായ ഒരു പിടിഎയും ഇവിടെ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

സബ്‍ജില്ലാതലത്തിൽ മോണോആക്ട് നാടകം സംഘനൃത്തം ഓട്ടൻതുള്ളൽ പദ്യംചൊല്ലൽ നാടോടിനൃത്തം ചിത്രരചന ദേശഭക്തിഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു.റവന്യൂജില്ലാതലത്തിൽ മോണോആക്ട് നാടകം എന്നിവയിൽ രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ മത്സരത്തിൽ നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.    

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പാല-ഈരാറ്റുപേട്ട റോഡിൽ ആറ് കിലോമീറ്റർ സഞ്ചരിച്ച് കഴിയുമ്പോൾ ഭരണങ്ങാനം എന്ന സ്ഥലത്തെത്തും. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ വിലങ്ങു പാറ ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് കഴിയുമ്പോൾ പൂവത്തോട് കുരിശുപള്ളി ജംഗ്ഷനിൽ എത്തും. കുരിശ് പള്ളിക്ക് തൊട്ടു മുകളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps:9.686836,76.729373 |width=1100px|zoom=16}}