ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂൾ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനംഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ൽ ഇന്ത്യൻ ഡിഫൻസ് സർവ്വീസിൽ എക്കൗണ്ടസ് ഓഫീസറായിരുന്ന കെ കെ മേനോൻ തന്റെ നാട്ടിൽ യു പി ഉൾപ്പെടുന്ന ഹൈസ്ക്കൂൾ എന്ന ആശയവുമായി സർക്കാറിൽ അപേക്ഷ സമർപ്പിച്ചു. 1957 ജൂൺ മുതൽ എട്ടാം തരം ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വർഷം എഴുപതു വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അടക്കം ആറ് അദ്ധ്യാപകരും ആണ്ഉണ്ടായിരുന്നത്. 1960-ൽ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. 2002-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി(അൺ എയിഡഡ് വിഭാഗം)പ്രവർത്തനമാരംഭിച്ചു. 2014 - ൽ ഹയർ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവർത്തനമാരംഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ....തുടരുന്നു....

  • ഡോക്ടർ ടി കെ ഗോപാലകൃഷ്ണൻ Phd ( Ex Scientist B A R C Mumbai )
  • പ്രൊഫസർ പി കെ രവീന്ദ്രൻ (പ്രസിഡന്റ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് )
  • വിംഗ് കമാൻഡർ ഹേമച്രന്ദൻ ( Ex Indian Air force Pilot )
  • ടി കെ ശശി (അമ്പിളി ,സിനിമാ സംവിധായകൻ )
  • പി കെ മധു (സിനിമാ സംവിധായകൻ )
  • ഡോക്ടർ എം ബി മഞ്ജുഹാസൻ ( Rtrd . D M O & Deputy Director Health Dept)
  • ഡോക്ടർ പ്രശോഭിതൻ ( Rtrd . D M O Health Dept))
  • ഡോക്ടർ കെ സി പ്രകാശൻ (Director Elite Hospital Thrissur )
  • ഡോക്ടർ ദീപു (Asst.Director Central Ayurveda Research Centre, Cheruthurithy )
  • ഡോക്ടർ ശ്രീ വൽസൻ (ഗവ . സർവീസ് )
  • ഡോക്ടർ രവി (ഗവ . സർവീസ് )
  • ഡോക്ടർ അനിൽ
  • ഡോക്ടർ ജലീൽ
  • ഡോക്ടർ മണ്കണ്ഠൻ
  • പ്രൊഫസർ മനോഹരൻ മാരാത്ത് (റിട്ട.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം