എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2018-19

22:12, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('=='''സ്ക്കൂൾ വാർഷികാഘോഷം''' ==<font size="4" color="black"> ''' ഈ അധ്യയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

==സ്ക്കൂൾ വാർഷികാഘോഷം == ഈ അധ്യയന വർഷത്തെ സ്ക്കൂൾ വാർഷികാഘോഷം ജനുവരി 25 ന് ആഘോഷിക്കുകയുണ്ടായി. മാർച്ച് 2018 എസ്.എസ്.എൽ.സി യ്ക് 10A+ വാങ്ങിയ നാല് കുട്ടികൾക്ക് ക്യാഷ് അവാർഡും ‍ട്രോഫിയും നൽകുകയുണ്ടായി. റവന്യൂജില്ല , സംസ്ഥാനതല വിജയികൾക്കും സമ്മാനങ്ങൾ നൽകി . എൽ.എം.എസ് സ്ക്കൂൾസ് മാനേജർ, ബ്ളോക്ക് മെമ്പർ , പഞ്ചായത്ത് മെമ്പർ തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്തു. .

[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2018-19/തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] ==പഠനോത്സവം 2018-19 ==

    പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ കുട്ടികളുടെ പഠന മികവുകൾ വിലയിരുത്തുന്നതിനും സംവദിക്കുന്നതിനുമായി 2019 ഫെബ്രുവരി 13 ബുധനാഴ്ച രാവിലെ പഠനോത്സവത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.  ഈ പരിപാടിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളും സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുകയുണ്ടായി. ബി.ആർ സി യിൽ നിന്നുള്ള ജയചന്ദ്രൻ സാർ,  ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.അനിൽകുമാർ ,ബ്ളോക്ക് മെമ്പർ , ലോക്കൽ മാനേജർ ,പി.ടി.എ. മെമ്പർമാർ, രക്ഷകർത്താക്കൾ  തുടങ്ങിയവർ പങ്കെടുത്ത ഈ  ചടങ്ങ് കുട്ടികൾ വലിയ ഒരു ഉത്സവം തന്നെയാക്കി തീർത്തു. 

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

==അക്കാദമിക് മാസ്റ്റർ പ്ളാൻ 2018-19 ==

ഉത്ഘാടനം --അക്കാദമിക് മാസ്റ്റർ പ്ളാൻ
      ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ളാനിന്റെ ഔപചാരികമായ ഉത്ഘാടനം 25.10.2018 ആര്യങ്കോട് പോലീസ് സ്റ്റേഷനിലെ വനിതാസിവിൾ ഓഫീസറായ അനിത നിർവഹിക്കുകയുണ്ടായി.ഇതിൽ  പ്രധാനമായും അഞ്ച് പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. 

1) വായനാവസന്തം 2) പെൺ കരുത്ത് 3) പ്രാദേശിക വിഭവ ഭൂപടം 4) റേഡിയോ ക്ളബ്ബ് -അമൃതവാണി 5) കുടുക്ക-സമ്പാദ്യ പദ്ധതി == 1. വായനാ വസന്തം -മലയാളതിളക്കം ==

   ഒക്ടോബർ മുതൽ ജനുവരി വരെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച പ്രവർത്തനമാണ് മലയാളതിളക്കം  എന്നു പേരിട്ട  വായനാ വസന്തത്തിലെ ഈ പ്രവർത്തനം .9,8, ക്ളാസ്സുകളിൽ മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ  ഇതിനായി തെരഞ്ഞെടുത്തു. കാട്ടാക്കട ബി.ആർ സി യിൽ നിന്നു വന്ന റീന ടീച്ചർ, ജയചന്ദ്രൻ സർ കുട്ടികൾക്ക് എഴുതാനും വായിക്കാനും ഉള്ള പ്രത്യേക പരിശീലനം നൽകുകയുണ്ടായി. 36 കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് പരിശീലനം നൽകി. 

== 2. പെൺ കുരുത്ത് ==

   പെൺകുട്ടികൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക ചൂഷണം ,മറ്റ് അടിച്ചമർത്തലുകൾ തുടങ്ങിയവയെ കുറിച്ച് അവരെ ബോധവത്കരിക്കുകയാണ് പെൺകരുത്ത് 'എന്നതിലൂടെ ലക്ഷ്യമിടുന്നത്. സ്ക്കൂളിലെ എല്ലാ പെൺകുട്ടികളും ഇതിലെ അംഗങ്ങളാണ്.അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനും അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കൺവീനറായി അനിഷ ടീച്ചർ പ്രവർത്തിക്കുന്നു. 

== 3. പ്രാദേശിക വിഭവ ഭൂപടം ==

    സോഷ്യൽ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ   പ്രാദേശിക വിഭവ ഭൂപടത്തിന്റെ പ്രാധാന്യത്തെകുറിച്ച് ചർച്ചനടത്തി.ബി.ആർ .സി കോ-ഓർഡിലേറ്റർ ശ്രീ. ജയചന്ദ്രൻ സാറിന്റെ ക്ളാസ്സ് കുട്ടികൾക്ക് ഒരു വ്യക്തമായ ധാരണയുണ്ടാക്കി . ഏകദേശം 100 ഓളം കുട്ടികൾ  5 ഭുപടം വീതം വരച്ച് എന്റെ അറ്റ് ലസ്  എന്ന ആൽബം തയ്യാറാക്കി. ഭൂസവിശേഷതകൾക്ക്  ഏതെല്ലാം നിറങ്ങൾ നൽകണമെന്നുള്ള ധാരണ ലഭിച്ചു.നഗരാസൂത്രണം , ഭൂവിനിയോഗം, ഭൂപ്രകൃതി , വിഭവ സംരക്ഷണം , വിഭവ ആസൂത്രണം  എന്നിവയുടെ ലഭ്യത ഈ പ്രവർത്തനങ്ങളിലൂടെ ലഭ്യമാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

== 4. റേഡിയോ ക്ളബ്ബ് -അമൃതവാണി ==

     അമൃതവാണി  എന്ന് പേരിട്ട എഫ്.എം. റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനോത്ഘാടനം 2018 ഒക്ടോബർ 22-ാം തീയതി 11 മണിയ്ക്ക് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സജി സർ നിർവഹിക്കുകയുണ്ടായി. ഇതിന്റെ കൺവീനേഴ് സ് ആയി ജിജിമോൾ ടീച്ചർ , ജൂബിലീ മോഹൻ സർ പ്രവർത്തിക്കുന്നു. ഓരോ ക്ളാസ്സായി ദിവസവും ഉച്ചയ്ക് 1.15.മുതൽ 1.30 വരെ കുട്ടികൾ  തയ്യാറാക്കിയ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.ഈ പ്രോഗ്രാം കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാൻ സാധിച്ചു.

== 5. കുടുക്ക -സമ്പാദ്യ പദ്ധതി- ==

         ഗണിത പഠനം രസകരമാക്കുക  അതോടൊപ്പം സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ച പദ്ധതിയാണ് കുടുക്ക. അഞ്ചാം ക്ളാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും 6,7,ക്ളാസ്സുകളിലെ താല്പര്യമുള്ള വിദ്യാർത്ഥികളും ഈ പദ്ധതിയിൽ അംഗങ്ങളാണ്. ഇതിൽ കൂടി പണം നിക്ഷേപിക്കുക, പിൻവലിക്കുക, പലിശ കണക്കാക്കുക, തുടങ്ങി നിത്യജീവിതത്തിലെ ഗണിത ക്രീയകൾ ഉറപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
         തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ നേതൃത്ത്വത്തിലുള്ള 2018-19  അധ്യയനവർഷത്തെ കരാട്ടേ പരിശീലനം 8,9 ക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് നൽകുന്നു. കാലായിൽ രത്നാകരൻ  കരാട്ടേ മാഷ് ആയും സ്ക്കൂൾ കൺവീനറായി ഷീബാഷെറിൻ ടീച്ചറും പ്രവർത്തിക്കുന്നു.

==HALLO ENGLISH CAMP - ==

      Hallo English one day camp is conducted for 5-6 th std students   .This camp enhance the four skills ( listening, speaking. reading, writing). It is conducted by Jubilee Mohan .G (english tr)

==സുരീലീ ഹിന്ദി ==

          6-ാം ക്ളാസ്സ് വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷ ലളിതമായി  സംസാരിക്കാനും പഠിക്കുവാനും വേണ്ടി  SSA സംഘടിപ്പിക്കുന്ന  പ്രോഗ്രാം ആണ് സുരീലി ഹിന്ദി. കഥകൾ , കവിതകൾ ഇവ അവതരിപ്പിക്കാനും എഴുതാനും കുട്ടികൾക്ക് കഴിഞ്ഞു. ഹിന്ദി ടീച്ചരായ ബിന്ദു മാനുവൽ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.

==മലയാള ദിനാഘോഷം (നവംബർ 1)-കേരള പിറവിദിനം ==

   2018 നവംബർ 1 മലയാളദിനമായും ഈ വർഷം ആഘോഷിച്ചു. നവ കേരളം എന്റെ ഭാവനയിൽ  എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചിത്രരചനാമത്സരം സംഘടിപ്പിക്കുകയും മികച്ച ചിത്രങ്ങൾക്ക് സമ്മാനം നൽകുകയും ചെയ്തു. കേരളപ്പിറവി ക്വിസ് മത്സരവും നടത്തുകയുണ്ടായി.

[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2018-19/കൂടുതൽ ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക| കൂടുതൽ ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക]]

==ഓർമ്മക്കൂട്ട്--പൂർവ്വ വിദ്യാർത്ഥി സംഘടന ==

  .1996-97 SSLC പൂർവ്വ വിദ്യാർത്ഥി സംഘടന ഓർമ്മക്കൂട്ട്  എന്നപേരിൽ 2019 ജനുവരി 12 -ംതീയതി  ഒത്തുചേരൽ സംഘടിപ്പിച്ചു. പൂർവ്വഅധ്യാപകരും വിദ്യാർത്ഥികളും  കുടുംബാംഗങ്ങളും ഒത്തുചേർന്ന ഈ സമ്മേളനം വരും തലമുറയ്ക് പ്രചോദനമാകും എന്നതിൽ സംശയമില്ല. സ്ക്കൂൾ  ആനിവേഴ്സറിയോടനുബന്ധിച്ച്   ഈ പൂർവ്വവിദ്യാർത്ഥികൾ സ്കൂളിൽ ഒരു വൃക്ഷത്തൈ നടുകയും ഒരു മോട്ടോറും  വാട്ടർടാങ്കും സ്കൂളിന് സംഭാവനയായി നൽകുകയും ചെയ്തു 
picture

[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2018-19/കൂടുതൽവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക| കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]

==ദുരിതാശ്വാസക്യാമ്പിൽ നമ്മുടെ അധ്യാപകർ ==

     തിരുവനന്തപുരം ജില്ലാകളക്ടർ ബഹുമാനപ്പെട്ട ഡോ.കെ വാസുകി ഐ.എ.എസ് ന്റെ നേതൃത്ത്വത്തിൽ -2018 ജൂൺ മാസത്തിൽ എസ്.എം.വി. സ്ക്കൂളിൽ നടന്ന ക്യാമ്പിൽ നമ്മുടെ സ്ക്കൂളിലെ അധ്യാപകരായ ജൂബിലി മോഹൻ, സജു , ഷാജു സാമുവേൽ റോസ്ചന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു. എയർപോർട്ടിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിലും ഇവർ പങ്കെടുക്കുകയുണ്ടായി.     
വിദ്യാർത്ഥികൾ സഹായഹസ്തവുമായി.....‍‍
ക്ളാസ്സുമുറിയിലെ ലാപ് ടോപ്പ്‍‍‍‍
ക്ളാസ്സുമുറിയിലെ ലാപ് ടോപ്പ്‍‍‍‍

==ഹൈടെക്ക് പദ്ധതി നമ്മുടെ സ്കൂളിലും ==

           2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിക്കുകയും ചെയ്തു. 

== പരിസ്ഥിതി ദിനാഘോഷം ==

       എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നൽകികൊണ്ട് പി.ടി.എ പ്രസിഡന്റ് ഹരിതോത്സവം ഉത്ഘാടനം ചെയ്തു. കുട്ടികൾക്ക് നോട്ടുബുക്കും വിത്തുകളും വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് ഒരു മാവിൻ തൈ പ്രസിഡന്റ് നടുകയും ചെയ്തു.    
humb
humb

== വായനാദിനാഘോഷം ==

    എസ്.ആർ.ജി .മീറ്റിംഗ് അനുസരിച്ച് വായനാമൂല,പുസ്തകക്ളിനിക്ക്, പ്രാദേശിക ഗ്രന്ഥശാല അംഗത്വം, അമ്മ വായന ,ക്വിസ് മത്സരം ,നല്ല വായനക്കാരെ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.   
VAYANA 2018

== പത്രം നമ്മുടെ സ്ക്കൂളിലും ==

    ദേശാഭിമാനി പത്രം മൈലച്ചൽ സർവ്വീസ് സഹകരണബാങ്ക് നമ്മുടെ സ്ക്കൂളിലെ കുട്ടികൾക്കായി  നൽകിയിട്ടുണ്ട്.

== നവപ്രഭ ==

  9 ക്ളാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നവപ്രഭ പദ്ധതിയിൽ 20 കുട്ടികളാണുള്ളത് . പ്രീ ടെസ്റ്റ് നടത്തി തെരഞ്ഞടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ പ്രകാരം മലയാളം,ഇംഗ്ളീഷ് കണക്ക് ,സയൻസ് വിഷയങ്ങളിൽ ക്ളാസ്സുകൾ എടുക്കുകയുണ്ടായി. കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുകയുണ്ടായി. പോസ്റ്റ് ടെസ്റ്റ് നടത്തി കുട്ടികളുടെ നിലവാരം ഉയർന്നതായി കാണാൻ കഴിഞ്ഞു.

== ശ്രദ്ധ ==

   5-10 വരെയുള്ള ക്ളാസ്സുകളിലെ പിന്നോക്കം ന്ൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ശ്രദ്ധ പ്രോഗ്രാം.രാവിലെ 9മുതൽ 10വരെ യുള്ള സമയത്ത് ക്രമമായ പഠനപ്രവർത്തനങ്ങൾ നടത്തി.ഐ.സി.ടി. യുടെ സാധ്യത പ്രയോജനപ്പെടുത്തിയത് ക്ളാസ്സുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു.

== മലയാളതിളക്കം ==

   നവംബർ മാസത്തിൽ ആരംഭിച്ച മലയാളതിളക്കം പ്രോഗ്രാമിൽ 6,7, ക്ളാസ്സുകളിൽ മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് എഴുതാനും വായിക്കാനും ഉള്ള പ്രത്യേക പരിശീലനം നൽകുകയുണ്ടായി. 

== മികവുത്സവം ==

  സ്കൂൾ ആഡിറ്റോറിയത്തിലും ചെമ്പൂര് ജംഗ്ഷനിലും നടന്ന മികവുത്സവം കുട്ടികളുടെ കലാപരിപാടികളോടെ നടക്കുകയുണ്ടായി. പി.ടി.എ. അംഗങ്ങളും രക്ഷകർത്താക്കളും പങ്കെടുത്ത ഈ മീറ്റിംഗ് നാട്ടുകാർക്ക് കൗതുകം ജനിപ്പിക്കുന്നതായിരുന്നു.
mikavulsavam2018

== ഹലോ ഇംഗ്ളീഷ് ==

  5,6,7 ക്ളാസ്സുകളിൽ ഇംഗ്ളീഷ് മെച്ചപ്പെടുത്തുന്നതിനുള്ള 5 ദിവസത്തെ ഈ പ്രോഗ്രാം  പി.ടി.എ.പ്രസിഡന്റ് ,പ്രിൻസിപ്പാൾ  ഇവരുടെ അധ്യക്ഷതയിൽ  ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.രക്ഷകർത്താക്കളുടെ മുൻപിൽ ഇംഗ്ളീഷിൽ  ആടാനും പാടാനും ടാലന്റുകൾ പ്രകടിപ്പിക്കാനും ഉള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. 

== നല്ല പാഠം പദ്ധതി==

  പാവപ്പെട്ടവിദ്യാർത്ഥികൾക്ക് സഹായകമായി പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനോത്ഘാടനം 2017 ആഗസ്റ്റ് മാസത്തിൽ പി.ടി.എ.പ്രസിഡന്റ് , ബ്ളോക്ക് മെമ്പർ ,വാർഡ് മെമ്പർ ഇവരുടെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. 5 പാവപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് നൽകുകയുണ്ടായി. ഓണാഘോഷപരിപാടികളും സംഘടിപ്പിച്ചു.
NALLAPADAM

== സ്പോർട്സ് ==

ഗുസ്തി മത്സരത്തിൽ അഭിമാനതാരങ്ങളായി നമ്മുടെ വിദ്യാർത്ഥികൾ
ലൗലി ടീച്ചർക്ക് വിട.

'പ്രഥാനാധ്യാപിക ലൗലി ഹെലൻ ഷാജി ടീച്ചർ അന്തരിച്ചു 11.4.2017 രാവിലെ 7.30 ന് കാരാക്കോണം മെഡിക്കൽ ആശുപത്രിയിൽ വച്ച് പെട്ടെന്നുള്ള അസുഖം കാരണം മരിക്കുകയായിരുന്നു സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ വളരെ താല്പര്യത്തോടെ പ്രവർത്തിച്ച ടീച്ചറിൻറെ വേർപാട് വലിയൊരു നഷ്ടം ആയിരിക്കുകയാണ്."