ഇവിടെനിന്നുംഅപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾ ദൂരദേശങ്ങളിൽ പോയി ഹൈസ്കൂൾ വിദ്യാഭ്യാസം നേടേണ്ട ഒരു സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കുട്ടികൾക്ക് ഏറ്റവും അടുത്തു തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1966 ജൂണിൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് നാഷണൽ ഹൈസ്കൂളായി എട്ടാം ക്ലാസ് ആരംഭിച്ചു . 1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും  ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു. 1988 ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു . 1990ൽ ആദ്യത്തെ സ്കൂൾ വാൻ വാങ്ങുകയും ചെയ്തു. 2001ൽ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു . 2003ൽ ആദ്യത്തെ സ്കൂൾ ബസ് വാങ്ങി സർവീസ് ആരംഭിച്ചു .

സംസ്കൃത മാതൃകാ വിദ്യാലയം

1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും  ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു ഏറ്റവും നല്ല ഭാഷാദ്ധ്യാപികയ്ക്കുള്ള 2002ലെ പൗരസ്ത്യ ഭാഷാധ്യാപക സംഘടനയുടെ (പി ബി എസ് )അവാർഡ് ടീച്ചന് ലഭിക്കുകയുണ്ടായി .

ഗുരുശ്രേഷ്ഠന്മാരുടെ അനുഗ്രഹാശ്ശിസ്സുകളാൽ സംസ്കൃത വിഷയത്തിൽ പഠന രംഗത്തും പാഠ്യേതര രംഗത്തും സംസ്ഥാന തലത്തിൽ വരെ ശ്രദ്ധ നേടിയിട്ടുള്ള ഒരു വിദ്യാലയമാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ. ശ്രീശങ്കരാചാര്യാ സംസ്കൃത സർവ്വകലാശാലയുടെ പത്തനംതിട്ട ജില്ലാ സംസ്കൃത പഠനകേന്ദ്രമാണ് ഈ മാതൃകാ സംസ്കൃത വിദ്യാലയം. യൂണിവേഴ്സിറ്റി ഭാഷാപ്രചരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിലായി ഈ സരസ്വതീ ക്ഷേത്രത്തിൽ നടന്നുവരുന്നു. പ്രായഭേദമെന്യേ സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. പ്രാരംഭ, അനൗപചാരിക എന്നീ രണ്ട് വിഭാഗങ്ങളിലായി വർഷംതോറും 100 പേർ ഈ കോഴ്സിൽ ചേർന്ന് സംസ്കൃതം പഠിച്ചുവരുന്നു. പ്രാരംഭ ബാച്ചിൽ വിദ്യാർത്ഥികളും അനൗപചാരിക ബാച്ചിൽ വിവിധ പ്രായത്തിലുള്ള വരുമാണ് പഠിക്കുന്നത്. വർഷാവസാനം യൂണിവേഴ്സിറ്റി പരീക്ഷ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സ്കോളർഷിപ്പുകളും നൽകിവരുന്നു. യൂണിവേഴ്സിറ്റിയുടേയും ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്താൽ സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകനും കവിയുമായിരുന്ന ശ്രീ കവിയൂർ ശിവരാമ അയ്യരുടെ നാമധേയത്തിൽ 750 ഓളം മഹത് ഗ്രന്ഥങ്ങളടങ്ങിയ ഒരു സംസ്കൃത വായനശാല  കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.