സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ ബസ്
സ്കൂൾ ബസുകൾ
സ്കൂൾ ബസുകൾ

സ്കൂൾ ബസ്

കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ്  സ്കൂൾ ബസുകൾ മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു.

ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക്‌ സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്.


ജൈവ വൈവിധ്യ പാർക്ക്‌

കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു.

സയൻസ് ലാബ്

Maths ലാബ്

സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ

ശിശു സൗഹൃദഅന്തരീക്ഷം  ഒരുക്കിക്കൊണ്ട് പഠനത്തിലേക്ക് ആനയിക്കുന്ന തരത്തിൽ മനോഹരമായ ചിത്രങ്ങളും അക്ഷരങ്ങളും നിറങ്ങളും ഒക്കെ സമ്മേളിക്കുന്ന വിശാലമായ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ സ്കൂളിന്റെ എടുത്തു പറയാവുന്ന പ്രേത്യേകത ആണ്. പ്രൊജക്ടറും ICT സാധ്യതകളും ഉപയോഗപ്പെടുത്തി കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ജനിപ്പിക്കാനും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിൽ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

LSS, USS പരിശീലനം

LSS, USS പരീക്ഷകളോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ  നടത്തുന്നു. ആഴ്ചയിൽ 3 ദിവസം LSS, USS ക്ലാസ്സുകളും എല്ലാ വെള്ളിയാഴ്ചകളിലും മോക് ടെസ്റ്റും നടത്തി വരുന്നു. ഈ പരിശീലനത്തിന്റെ ഭാഗമായി എല്ലാ വർഷവും മികച്ച വിജയം കൈവരിക്കാറുണ്ട്.

പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ്‌

2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത  ആരോഗ്യമുള്ള ഭൂമിയെ  സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന  ഈ പദ്ധതി ഏറെ പ്രശംസനീയമാണ്.

രുചികരമായ ഉച്ചഭക്ഷണം

കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ.വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്.ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.