സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ലിറ്റിൽകൈറ്റ്സ്

  • 2018-20
    • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് കുട്ടികളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2018 മാർച്ച് 3ന് നടത്തുകയും LK / 2018/34035 എന്ന യുണിറ്റ് നമ്പറോട് കൂടി സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഉദ്ഘാടനം സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.ഫാ.ജോഷി മുരിക്കേലിൽ നിർവഹിച്ചു. തുറവുർ ഉപജില്ല മാസ്റ്റർ ട്രെയിനർ അജിത എം കെ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായിരുന്നു. മാസ്റ്റർ ട്രെയിനർ അജിത എം കെ ലിറ്റിൽ കൈറ്റ്സിൻ്റെ  ലക്ഷ്യത്തെ കുറിച്ച് ക്ലാസെടുത്തു.പ്രസ്തുത ചടങ്ങിൽ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ  കൈറ്റംഗങ്ങൾ നിർമ്മിച്ച പേപ്പർ പേനകളുടെ വിതരണം  ശ്രീമതി.അജിത എം കെ നിർവഹിച്ചു.
    • 2018-19 അധ്യയന വർഷത്തെ യുണിറ്റ് ലീഡറായി ഷാരോൺ സണ്ണിയും ഡെപ്യൂട്ടി ലീഡറായി അനീറ്റ ബെൻ ജോസും തിരഞ്ഞെടുക്കപ്പെട്ടു. 38 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായുള്ളത്. ഐ റ്റി അധിഷ്ഠിതമായ ആനിമേഷൻ, പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്ങ് തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.
      ഇതിൻ്റെ ആദ്യ ഘട്ടമായി ആനിമേഷൻ മേഖലയിൽ പരിശീലനം നല്കുകയും ഇതിനെ അടിസ്ഥാനപ്പെടുത്തി സ്കൂൾ ക്യാംപ് നടത്തുകയും ചെയ്തു.തുടർന്ന് മാസ്റ്റർ ഷിനോയ് ജോസഫ് സാബു ആനിമേഷൻ വിഭാഗത്തിൽ ജില്ലാ തല ക്യാംപ് വരെ പങ്കെടുത്തു.
    • 2018 ഡിസംബറിൽ ക്രിസ്തുമസിനോടനുബന്ധിച്ച് സ്കൂളിലെ സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായ് ക്ലബ് അംഗങ്ങൾ ക്രിസ്തുമസ് കിറ്റുകൾ നൽകി (വീട്ടിലേക്ക് ആവശ്യമായ പല വ്യജ്ഞന വസ്തുക്കൾ അടങ്ങിയ കിറ്റ്)
    • എല്ലാ മേഖലകളിലും പരിശീലനം പൂർത്തിയാക്കിയതിനു ശേഷം അംഗങ്ങൾ വ്യക്തിഗത പ്രോജക്ട് പൂർത്തിയാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കും വീടുകളിൽ ഇരുന്ന് തന്നെ ചെയ്യാവുന്ന തൊഴിൽ എന്ന രീതിയിൽ എൽ ഇ ഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു.
    • പ്രളയ ദുരിതാശ്വാസ സമയത്ത് ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളിൻ്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ
    • ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ഭാഗമായി ഒരു വർഷക്കാലം വിവിധ മേഖലകളിൽ നേടിയ അറിവുകൾ മാതാപിതാക്കളുമായ് പങ്കുവയ്ക്കുക എന്ന ലക്ഷൃത്തോടെ ക്ലബ് അംഗങ്ങളുടെ രക്ഷാകർത്തൃസംഗമം നടത്തി.
    • മദർ പിറ്റിഎ ട്രെയിനിങ്
      • ഐ റ്റി അധിഷ്ഠിത വിദ്യാഭാസത്തിൻ്റെ വിവിധ സാധ്യതകൾ സ്കൂളിലെ അമ്മമാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷൃത്തോടെ നടന്ന ട്രെയിനിങ് അധ്യാപകർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സംഘടിപ്പിച്ചു.
    • വ്യക്തിഗത പ്രോജക്റ്റിൻ്റെയും ഗ്രൂപ്പ് പ്രവർത്തനത്തിൻ്റെയും അടിസ്ഥനത്തിൽ നടത്തിയ വിലയിരുത്തലിൽ ക്ലബിലെ ഭൂരിഭാഗം അംഗങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു.
  • 2019-21
    • 33 അംഗങ്ങളാണ് ഈ വർഷം ഉള്ളത്. ബുധനാഴ്ചകളിൽ പരിശീലനം നല്കുകയും നോയൽ ശ്യാം പ്രോഗ്രാമിങ് വിഭാഗത്തിൽ ജില്ലാ തല ക്യാംപിൽ പങ്കെടുക്കുകയും ചെയ്തു.
    • മലയാള മനോരമ തൊഴിൽ വീഥിയും രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻ്റ് ടെക്നോളജിയും സംയുക്തമായി നടത്തിയ നോളഡ്ജ് സഫാരി ഷോർട്ട് വീഡിയോ കോംപറ്റീഷനിൽ അംഗങ്ങൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥരാക്കുകയും ചെയ്തു.
    • കോവിഡ് മുലം സ്കൂൾ അടച്ചുവെങ്കിലും പിന്നീട് നൽകിയ ഇളവുകളുടെ അവസരത്തിൽ കുട്ടികൾ പ്രോജക്ട് സമർപ്പിക്കുകയും ഭൂരിഭാഗം കുട്ടികളും എ ഗ്രേഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.