സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ മനുഷ്യനും പരിസ്ഥിതിയും

22:19, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മനുഷ്യനും പരിസ്ഥിതിയും എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ മനുഷ്യനും പരിസ്ഥിതിയും എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനും പരിസ്ഥിതിയും

                ഭൂമിയിലെ എല്ലാ ജീവജാലങ്ങളും മറ്റു ഘടകങ്ങളും ഉൾക്കൊള്ളുന്ന വ്യവസ്ഥയാണ് പരിസ്ഥിതി. ഭൂമിയിൽ ജീവൻ ഉത്ഭവിക്കാനും അവ വ്യത്യസ്ത ജീവരൂപങ്ങൾ ആയി പരിണമിക്കാനും ഇടയായത് പരിസ്ഥിതിയിൽ വന്ന മാറ്റങ്ങളിലൂടെയാണ്. ചുരുക്കിപ്പറഞ്ഞാൽ, ഭൂമിയിൽ ജീവൻ നിലനില്കുന്നത്തിൽ പരിസ്ഥിതി പ്രധാന പങ്കുവഹിക്കുന്നു. സമുദ്രങ്ങൾ, വനങ്ങൾ, തണ്ണീർത്തടങ്ങൾ, കണ്ടൽ കാടുകൾ, പുഴകൾ, തടാകങ്ങൾ എന്നിങ്ങനെ നിരവധി ആവാസവ്യവസ്ഥകളിലൂടെയാണ് ജൈവ അജൈവ ഘടകങ്ങൾ പരസ്പരം ആശ്രയിച്ച് നിലകൊള്ളുന്നത്. ഒരു അമ്മ എന്ന രീതിയിലാണ് പരിസ്ഥിതി തന്റെ മക്കളാകുന്ന ജീവജാലങ്ങളെ പരിപാലിക്കുന്നത്. വായു, ജലം,മണ്ണ്, ഭക്ഷണം തുടങ്ങിയ പ്രകൃതിവിഭവങ്ങൾ നൽകുന്നു. അങ്ങനെ നമുക്ക് സന്തുഷ്ടമായി ഭൂമിയിൽ ജീവിക്കാവുന്നതാണ്.
                എന്നാൽ, മനുഷ്യർ തന്റെ അത്യാഗ്രഹത്തിനും, ദുരാഗ്രഹത്തിനും, വികസന പ്രവർത്തനങ്ങൾ എന്നപേരിലും പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ആഗോളതാപനം, ജല-വായു-കര മലിനീകരണം, ഓസോൺപാളിയുടെ ക്ഷയം ഇങ്ങനെ ധാരാളം വിപത്തുകൾ മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തനങ്ങൾ മൂലം സംഭവിക്കുന്നു. വികസനം നല്ലതാണ്, എന്നാൽ പരിസ്ഥിതി സൗഹൃദമാക്കണം. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് , അത് മണ്ണിൽ ഇടുന്നത് , വാഹനങ്ങളുടെ പുക, ഫാക്ടറികളിൽ നിന്നുള്ള വിഷപ്പുക,, അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ മലിനജലം, എന്നിവയാണ് പ്രധാനമായും ഇന്ന് പരിസ്ഥിതി നശീകരണത്തിന്റെ പ്രധാനകാരണങ്ങൾ.
                മനുഷ്യരുടെ ഇടപെടലുകൾ ഭൂമിയിലെ ആവാസവ്യവസ്ഥകളെ ഓരോന്നായി നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കും, രാസമാലിന്യങ്ങളും മൂലം സമുദ്രങ്ങൾ മലിനമാകുന്നതും, വനനശീകരണവും, പാറ ഖനനവും, പുഴകളിൽ നിന്നുള്ള മണൽവാരലും, കണ്ടൽ കാടുകളുടെ നശീകരണവും ജന്തുക്കൾക്ക് ജീവിതം ആവാസയോഗ്യം അല്ലാതാകുന്നു. മൃഗങ്ങളും, പക്ഷികളും ഒക്കെ ഉൾപ്പെടുന്ന പ്രകൃതിയാകുന്ന മാലയിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ. എന്നാൽ മനുഷ്യർ അത് വിസ്മരിച്ചുകൊണ്ട് തന്റെ വിനോദത്തിനും സന്തോഷത്തിനും വേണ്ടി മറ്റു ജീവികളെ നശിപ്പിക്കുന്നു. ഈ ജീവികളുടെ വംശനാശം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിക്ക് സഹിക്കുന്നതിലും ഒരു പരിധിയുണ്ട്. അത് കഴിഞ്ഞാൽ പ്രകൃതി പ്രതികരിക്കും. അതിന്റെ മുന്നറിയുപ്പുകളാണ് ഓരോ പ്രകൃതിദുരന്തങ്ങളും. കേരളീയർ ഇതുവരെ കണ്ടിട്ടില്ലാത്ത 2018ലെ പ്രളയവും അതിന്റെ മുന്നറിയിപ്പാണ്.
                ഇനിയെങ്കിലും മനുഷ്യൻ പരിസ്ഥിതിക്ക് എതിരെയുള്ള അതിക്രമം നിർത്തണം. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടു മനുഷ്യന് നിലനില്പില്ല എന്ന് ഓർക്കണം. എന്നിട്ട്, ഇതുവരെ സംഭവിച്ച വിപത്തുകൾ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. എന്നാൽ മാത്രമേ നമുക്ക് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കുകയുള്ളു. അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. ഒരു കാര്യം പ്രത്യേകം ഓർക്കുക “ മനുഷ്യന്റേതല്ല ഭൂമി, ഭൂമിയുടേതാണ് മനുഷ്യൻ.”

അഭിരാം എസ്
8.S സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - ലേഖനം