നാരകത്തറ യുപി എസ്/ എക്കോ ക്ലബ്ബ്.
നാരകത്തറ ഗവൺമെന്റ് യുപി സ്കൂളിലെ ജൂൺ 5 പരിസ്ഥിതി ദിനം ഒക്ടോബർ 2 ഗാന്ധിജയന്തി എന്നിവ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പരിസ്ഥിതി ദിനാഘോഷം ജൂൺ 5 രാവിലെ 10 30 ന് ഗൂഗിൾ മീറ്റ് വഴിനടത്തി. പരിസ്ഥിതി ദിനാഘോഷത്തിന്റെപ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സന്ധ്യ ടീച്ചർ വിശദമാക്കി. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ.വി. ശിവൻകുട്ടിയുടെ പരിസ്ഥിതി ദിന സന്ദേശം അണിമ ടീച്ചർ അവതരിപ്പിച്ചു. മൂന്നാംക്ലാസിൽ പഠിക്കുന്ന അഭിരാജ്, അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശ്വേത എന്നിവർ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗം നടത്തി. എല്ലാ കുട്ടികളും വീട്ടിൽ ചെടികൾ നടുന്നതിന്റെ
ഫോട്ടോ അവതരിപ്പിച്ചു. പരിസ്ഥിതി ദിന പോസ്റ്ററുകൾ,ചിത്രരചന,കവിത, മരത്തെക്കുറിച്ചുള്ള കഥ എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. എല്ലാ കുട്ടികളും രക്ഷിതാക്കളും ഈ ആഘോഷത്തിൽ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്വിസ് മത്സരം നടത്തി. ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. ഗാന്ധിജിയുടെ വേഷത്തിൽ ഒരുങ്ങുക, ഗാന്ധി പാട്ട്, ക്വിസ് മത്സരം, പോസ്റ്ററുകൾ എന്നിവ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു.