ജി ജെ ബി എസ് അഴിയൂർ/ചരിത്രം

13:32, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16211 (സംവാദം | സംഭാവനകൾ) (history)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്ഥാപിതമായ വിദ്യാലയമാണ് ജി.എം ജെ ബി സ്കൂൾ അഴിയൂർ. 1914 സ്കൂളിന്റെ പേര് ഒഞ്ചിയം ബോർഡ് ഹയർ എലിമെന്റെറി സ്കൂൾ എന്നും പിന്നീട് അഴിയൂർ ബോർഡ് സ്കൂൾ എന്നും അറിയപ്പെട്ടിരിന്നു. അക്കാലത്ത് 1 മുതൽ 8 വരെ ക്ലാസ് നടത്തിയിരുന്നു.

1955നു ശേഷം ജി ജെ ബി സ്കൂൾ എന്ന് അറിയപ്പെടുന്നു.. കോഴിക്കോട് ജില്ലയിൽ അഴിയൂർ ഗ്രാമ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് 1988 വരെ സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 1999 ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര സെന്റ് സ്ഥലവും കെട്ടിടവും വിലക്കു വാങ്ങി അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാക്കി. 2005 ൽ പഴയ കെട്ടിടം പൊളിച്ച് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇന്ന് നിലവിലുള്ള കെട്ടിടം നിർമ്മിച്ചു. 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും ടോയ്ലറ്റും നിർമ്മിച്ചു. ഇതോടൊപ്പം പാചകപ്പുരയും ഭക്ഷണശാലയും പഞ്ചായത്ത് നിർമ്മിച്ചു തന്നു , 1 മുതൽ 4 വരെ ക്ലാസും എൽ കെ ജി യുകെജി ക്ലാസും പ്രവർത്തിച്ചു വരുന്നു. ബഹു MLA സി കെ നാണുവിന്റെ ഫണ്ട് പെയോ ഗിച്ച് സ്കൂൾ വാഹനവും പ്രയോജനപ്പെടുത്തുന്നു.