എ.എൽ.പി.എസ്. വടക്കുമുറി/ശാസ്ത്ര ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ പങ്കെടുക്കാറുണ്ട്. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.സ്കൂളിൽ ഒരു ശാസ്ത്ര മൂല ഉണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ടെസ്റ്റ് ട്യൂബുകൾ, ഗ്ലാസുകൾ, ലെൻസുകൾ, ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ അത്യാവശ്യം ചില സാധനങ്ങളും ഇവിടെ കാണാം.

ശാസ്ത്ര പോഷണം

ജൂൺ അഞ്ച് പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു

ജൂലൈ 21 ചാന്ദ്ര ദിനം

സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം, പതിപ്പ് നിർമാണം എന്നിവ നടത്തി. ചാന്ദ്രമനുഷ്യനെ ഒരുക്കുകയും ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ജൂലൈ 28 പ്രകൃതിസംരക്ഷണദിനം

ജൂലൈ 28 ലോകപ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് വിവിധ ആവാസവ്യവസ്ഥകൾ പരിചയപ്പെടാനും പരിസര നടത്തത്തിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞ്, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനും സാധിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട് കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും ചെയ്തു. കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകാൻ ഇതിലൂടെ സാധിച്ചു.

ഹിരോഷിമ,നാഗസാക്കി

ആഗസ്ത് ആറ് ഹിരോഷിമ ദിനവും ഒൻപത് നാഗസാക്കി ദിനവുമായും ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി. വീഡിയോ പ്രദർശനം,യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണ ക്ലാസും യുദ്ധ വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

കർഷകദിനം

ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് കർഷകനെ ആദരിക്കൽ, ക്വിസ്, പതിപ്പ് നിർമ്മാണം, കൃഷിച്ചൊല്ല് മത്സരം, എന്നിവ നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വിതരണം ചെയ്തു.

ഓസോൺ ദിനം

സെപ്തംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ ശോഷണവും വഴികളും വീഡിയോ പ്രദർശനം,ക്വിസ്, റാലി, പ്ലക്കാർഡ് നിർമാണം എന്നീ പ്രവർത്തനങ്ങളോടെ വിപുലമായി ആചരിച്ചു.

അനുബന്ധ ചിത്രങ്ങൾ