സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ ചെണ്ടയാട് സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ്.

ജി. എൽ. പി. എസ് കല്ലറക്കൽ
കോഡുകൾ
സ്കൂൾ കോഡ്14501_3.jpg (സമേതം)
അവസാനം തിരുത്തിയത്
26-01-202214501



ചരിത്രം

   കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പ‍‍ഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കൂടുതൽ വായിക്കുക<<<<<<<<

പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് കല്ലറക്കൽ ഗവ.എൽ.പി.സ്കൂൾ.കല്ലറക്കൽ ജുമാമസ്ജിദിന് സമീപം ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് പുളിക്കൂൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. തുണ്ടിയിൽ തറവാട്ടുകാർ സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയത്തിന് സ്ഥിരമായ കെട്ടിടം പണിതത്.

        ഹിന്ദുമുസ്ളീം ജനവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ പ്രദേശം ഒരുകാലത്ത് വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്നു.മുൻമന്ത്രിയും സാമൂഹ്യ രാഷ്ട്രീയ

രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.പി.ആർ കുറുപ്പ് ഉൾപ്പെടെയുള്ള അധ്യാപകരുടെ നിസ്തുലമായ സേവനത്തിന്റെ ഫലമായിട്ടാണ് വിദ്യാലയം നാടിന്റെ സാംസ്കാരിക കേന്ദ്രമായി വളർന്നത്.മുൻകാലങ്ങളിൽ 5-ാംതരംവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.പിന്നീട് സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ 5-ാംതരം ഒഴിവാക്കപ്പെട്ടു.2005 വരെ പ്രീ.കെ.ഇ.ആർ കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.S.S.A അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ്സുമുറികൾ സ്കൂളിന്റെ പഠനാന്തരീക്ഷത്തിന് പുതിയ മുഖഛായ പകർന്നു.

        കുന്നോത്ത്പറമ്പ് പ‍‍ഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ മെച്ചപ്പെട്ട ഫർണിച്ചറുകൾ,ടൈൽ പാകിയ ക്ലാസ്സ്മുറികൾ,സ്കൂൾ

പ്രവേശന കവാടം,ചുറ്റുമതിൽ എന്നിവ ഒരുക്കി.പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ3 ലാപ്‍ടോപ്പുകളും പ്രൊജക്ടറും പ്രിൻററും സ്കൂളിലെ പഠന സൗകര്യങ്ങളിൽ വലിയ കുതിപ്പേകി.S.S.Aഫണ്ട് പ്രയോജനപ്പെടുത്തി വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ് ഉൾപ്പെടെയുള്ള ശുചിമുറികൾ നിർമ്മിച്ചു.2014-15ൽ സി.ആർ.സി കെട്ടിടം നിർമ്മിച്ചു. 2016-17 ൽ പഞ്ചായത്ത് ഒരു സ്മാർട്ട് ക്ലാസ്സുമുറിക്കാവശ്യമായ ഇൻററാക്ടീവ് വൈറ്റ് ബോർഡ്,ലാപ്‍ടോപ്പ്,പ്രൊജക്ടർ എന്നിവ അനുവദിച്ചു.2011-16 കാലയളവിൽ കൂത്തുപറമ്പ് M.L.A ആയിരുന്ന ശ്രി.കെ.പി മോഹനന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വിശാലമായ ഭക്ഷണപ്പുര, അടുക്കള ഇവ നിർമ്മിക്കുകയും റോഡ് ടാറിംഗ് നടത്തുകയും ചെയ്തു.

        സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി വിവിധ കാലഘട്ടങ്ങളിലായി കുടിവെള്ള വിതരണം,കിണറിന് ഗ്രിൽസ്,ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ,വാട്ടർ കൂളർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി.
        പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എൽ.പി.സ്കൂളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന്റെ പൈലറ്റ് വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു
.ഭൗതികസൗകര്യങ്ങൾ

കെ. ഇ.ആർ പ്രകാരമുള്ള 4ക്ലാസ്സുമുറികൾ ഹെ‍‍‍ഡ്‍മാസ്റ്റർ മുറി നവീകരിച്ച അടുക്കള,സ്റ്റോർമുറി,ഡൈനിംഗ്ഹാൾ CRCകെട്ടിടം GirlsToilet 4,Boys Toilet4 മികച്ച ജൈവവൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയം

മുൻസാരഥികൾ

ശ്രീ.കെ.രാഘവൻ ശ്രീ.എൻ സുകുമാരൻ ശ്രീമതി.വി.മല്ലിക ശ്രീ.കെ ദാമോദരൻ ശ്രീ.വി നാരായണൻ നമ്പൂതിരി ശ്രീ.കെ വാസുദേവൻ നമ്പൂതിരി ശ്രീമതി.ആലിസ് എൻ.സി ശ്രീ.വി സുരേന്ദ്രൻ ശ്രീ.പി കുഞ്ഞിക്കണ്ണൻ ശ്രീ.കെ പ്രേമരാജൻ ശ്രീമതി.സി.പി.പ്രസീത കുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.782281,75.582440|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1പാനൂർ കൂത്തുപറമ്പ റൂട്ടിൽ മുത്താറിപീടിക ബസ് സ്റ്റോപീൽ ഇറങ്ങി ചെണ്ടയാട് റൂട്ടിൽ കുനുമ്മൽ
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്_കല്ലറക്കൽ&oldid=1418042" എന്ന താളിൽനിന്ന് ശേഖരിച്ചത്