വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/സോഷ്യൽ സയൻസ് ക്ലബ്ബ്

12:03, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jooby (സംവാദം | സംഭാവനകൾ) (സോഷ്യൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹ്യ-രാഷ്ട്രീയ ചരിത്ര അവബോധം വളർത്തുന്നതിനും നാം അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസവ്യവസ്ഥയെ കുറിച്ചും സാംസ്കാരിക നായകന്മാരെ കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചും അറിവ് പകരുന്നതിനായി രൂപപ്പെടുത്തിയ ക്ലബ്ബാണ് സോഷ്യൽസയൻസ് ക്ലബ്ബ്.

ചരിത്ര ക്വിസ്, ദിനാചാരണങ്ങൾ, പുരാവസ്തു പ്രദർശനം, ഗാന്ധിജയന്തി വാരാഘോഷം, യുദ്ധവിരുദ്ധ റാലി കൃഷിയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തൽ ക്ലബ്ബിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഐടി ക്ലബ്ബിൻ്റെ സഹകരണത്തോടെ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആണ് നടക്കുന്നത്.

എല്ലാവർഷവും ഏകദേശം 60 കുട്ടികളെ വീതം ചേർത്ത് ക്ലബ്ബ് രൂപീകരിക്കുന്നു. പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയ പ്രതിനിധികളെ തിരഞ്ഞെടുത്ത് ചുമതല നൽകുകയും കൃത്യമായ പ്രവർത്തനങ്ങളും അംഗങ്ങളുടെ പേര് എഴുതി മിനിട്ട്‌സും തയ്യാറാക്കുന്നു.

സ്കൂളിൽ ഒരു ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ട് അതിൽ ക്ലബ്ബുമായി ബന്ധപ്പെട്ട നോട്ടീസുകൾ പ്രദർശിപ്പിക്കാറുണ്ട്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് തൈ നൽകിക്കൊണ്ടാണ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സാമൂഹ്യശാസ്ത്ര ക്ലബ് പുരാവസ്തു പ്രദർശനം ശാസ്ത്ര മേളയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്. വിവിധ മത്സരങ്ങൾ നടത്തി സബ്ജില്ലാ, ജില്ലാ ,സംസ്ഥാന മത്സരങ്ങൾ തുടങ്ങിയവയിലേക്ക് വിദ്യാർത്ഥികളെ അയക്കാറുണ്ട്.

2021 ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓൺലൈനായി തന്നെ എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി ആചരിക്കുകയും മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

1. ജൂൺ 5 പരിസ്ഥിതി ദിനം കുട്ടികൾക്ക് തൈ നൽകിക്കൊണ്ട് ആചരിക്കുന്നു

2. ഹിരോഷിമ നാഗസാക്കി ദിന ത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന ,റാലി, ക്വിസ് തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.

3. ക്വിറ്റിന്ത്യാ ദിനത്തിൽ സമര നേതാക്കന്മാരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരം നടത്താറുണ്ട്

4. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ്, പതാക നിർമാണം, പ്രസംഗമത്സരം, ദേശഭക്തിഗാന മത്സരം ,തുടങ്ങിയവ നടത്തുന്നു.

5. ഓസോൺ ദിനത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തുന്നു.

6. ഗാന്ധിജയന്തി ദിനത്തിൽ സേവന ദിനാചരണം നടത്തുന്നു.

7. പഴശ്ശി ദിനത്തിൽ മാവിലാംതോട് പഴശ്ശി സ്മാരകത്തിൽ ക്ലബ് അംഗങ്ങളെ കൊണ്ടുപോയി പുഷ്പാർച്ചന നടത്തുന്നു.

8. റിപ്പബ്ലിക് ദിനത്തിൽ ക്വിസ് മത്സരം. നടത്തുന്നു