ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പരിസ്ഥിതി ക്ലബ്ബ്

08:54, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) (environment club added)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വനശ്രീ പരിസ്ഥിതി ക്ലബ്ബ്

 

പശ്ചിമഘട്ടത്തിലെ സൈലന്റ് വാലി കരുതൽ മേഖലയുടെ മടിത്തട്ടിലാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്.അമൂല്യമായ ജൈവസമ്പത്ത് കൊണ്ട് സമ്പന്നമായ പശ്ചിമഘട്ടത്തിന്റെ ഒരംശം സ്കൂൾ കാമ്പസിലും ദർശിക്കാൻ കഴിയും.ഇത് നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ്ബ്, ജൈവ വൈവിധ്യ ക്ലബ്ബ്, ഫോറസ്ടി ക്ലബ്ബ് എന്നിവയാണ്.ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി, സ്റ്റുഡൻസ് പോലീസ് കേഡറ്റ്സ്,എൻ.എസ്.എസ് എന്നിവ മികച്ച പിന്തുണയും നൽകുന്നു.ഈ ക്ലബ്ബുകളുടെ ഏകോപനത്തിലൂടെ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.വനശ്രീ പരിസ്ഥിതി ക്ലബ്ബ്, ജൈവ വൈവിധ്യ ക്ലബ്ബ് ,ഫോറസ്ടി ക്ലബ്ബ് എന്നീ മൂന്ന് ക്ലബ്ബുകളിലുമായി 110 പേർ അംഗങ്ങളാ. ക്ലബ്ബ് നിരവധി പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.