എ.എം.എൽ..പി.എസ് .പെരുമ്പുഴ
അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു.സാമൂഹികവും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തെ ജനങ്ങളെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നതിൽ ഈ വിദ്യാലയത്തിന്റെ.പങ്ക് നിസ്തുലമാണ്. സ്കൂളിന്റെ പ്രഥമ മാനേജരും സ്ഥാപകനുമായ ബഹുമാനപ്പെട്ട മുഹിയുദ്ദീൻ മുസ്‌ലിയാർക്ക് തുച്ഛമായ ഗ്രാൻഡ് മാത്രമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ടാണ് അധ്യാപകർക്ക് ശമ്പളവും സ്കൂളിന്റെ നടത്തിപ്പും എല്ലാം ഏറ്റെടുത്തിരുന്നത്. എന്നാൽ 1959 ൽ KER നിലവിൽ വന്നതിനു ശേഷമാണ് എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർക്കും മറ്റു സർക്കാർ ശമ്പളം ലഭിക്കാൻ തുടങ്ങിയത്. ആരംഭകാലത്ത് പ്രധാനാധ്യാപകൻ ആയിരുന്ന കോമു മുസ്ലിയാർ നീണ്ട മുപ്പത്തിയഞ്ച് വർഷം സേവനമനുഷ്ഠിച്ചു. ശേഷം പ്രധാന അദ്ധ്യാപകനായ രാമൻ മാസ്റ്ററും സംസ്ഥാന അവാർഡ് ജേതാവായ അപ്പു മാസ്റ്റർ, ഫാത്തിമ ടീച്ചർ,അലവി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ ധന്യമാക്കി കടന്നുപോയ ആചാര്യൻ മാരാണ്.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
{{#multimaps: 11°1'23.27"N, 75°57'12.96"E |zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകല0
�