ഓരോ വിദ്യാലയത്തിനും അതിൻറെ ഫലപ്രദമായ പ്രവർത്തനത്തിന് ഭൗതിക സാഹചര്യങ്ങൾ, മനുഷ്യവിഭവശേഷി, സമ്പത്ത്, വിഭവ സാമഗ്രികൾ എന്നിങ്ങനെ വിവിധ തരം വിഭവങ്ങൾ വേണം വിദ്യാർത്ഥികൾക്ക് സൗകര്യപ്രദവും സുരക്ഷിതവും സ്വതന്ത്രവും ശിശു സൗഹാർദ്ദപരവുമായ അന്തരീക്ഷം ഒരുക്കണം

സ്കൂളിനു ചുറ്റുമുള്ള ചില വീട്ടുകാരുടെ വസ്തു ഏറ്റെടുത്ത് അവിടെ നിർമ്മിച്ച താൽക്കാലിക ഷെഡ്ഡുകളിൽ അധ്യയനം ആരംഭിച്ച പള്ളിക്കൂടം പിന്നീട് ഒറ്റ നിലയുള്ള ഓടിട്ട കെട്ടിടത്തിലേക്ക് മാറുകയും 1978 ൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിലേക്ക് അധ്യയനം വ്യാപിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം പ്രധാനമായും നടക്കുന്നത് ഈ ഇരുനില കെട്ടിടത്തിലാണ്.

പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അധ്യയനം നടത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.

കുട്ടികൾക്ക് കായിക വിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് മൈതാനം ഉണ്ട്. വിവിധ കായിക ഇനങ്ങളിൽ സമർഥരായ വിദ്യാർഥികളെ വാർത്ത് എടുക്കുന്നതിനായി അരയേക്കറോളം വിസ്തൃതിയുള്ള ഈ മൈതാനം പ്രയോജനപ്പെട്ടിരുന്നു.

ചെറിയ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പഞ്ചായത്ത് തലത്തിൽ നിന്നും തന്ന പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്.

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര പഠനത്തിനുമായി സയൻസ് ലാബും സോഷ്യൽ സയൻസ് ലാബും ഈ വിദ്യാലയത്തിൽ ഉണ്ട് ഗണിത ശാസ്ത്രത്തിലുള്ള താല്പര്യം വളർത്തുന്നതിനായി ഗണിത ലാബും ഐസിടി പഠനത്തിനും പരിശീലനത്തിനും ആവശ്യമായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഈ വിദ്യാലയത്തിനുണ്ട്.

കുട്ടികളുടെ വായനാഭിരുചി വളർത്തുന്നതിനും ആധികാരിക വിവരങ്ങൾ ശേഖരിക്കുന്നതിനും യോജിച്ച പുസ്തകങ്ങൾ സജ്ജീകരിച്ച ഒരു മികച്ച ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം