എൻ.എസ്.എസ് (ഗവൺമെന്റ് )എൽ.പി സ്കൂൾ മണക്കാട്/ചരിത്രം

17:16, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29315hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന മണക്കാട് കൊല്ലവർഷം 1103(1932) വരെആശാൻ കളരി മാത്രമാണുണ്ടായിരുന്നത്. 1947 ലാണ് എൻ എസ് എസ് മാനേജ്മെന്റി ന്റെ അനുവാദത്തോടെ കരയോഗ പ്രവർത്തകർ വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ സഹായത്തോടെ എൻ എസ് എസ് നു ഒരു കെട്ടിടം തീർത്തു ഗവണ്മെന്റിനെ ഏല്പിച്ചു.ഈ കെട്ടിടം പണിയുടെ ധന സംഭരണത്തിനായി സർവ്വോദയ നേതാവും ഗാന്ധിയനുമായ ശ്രീ എം പി മന്മഥൻ തൊടുപുഴയിൽ വച്ച് ഒരു കഥാപ്രസംഗം നടത്തി.സ്ക്കൂളിന്റെ പേരിൽ നിന്ന് എൻ എസ് എസ് മാറ്റരുതെന്ന് വ്യവസ്ഥയും വച്ചു. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും എൻ എസ് എസ് ജി.എൽ.പി.സ്ക്കൂൾ മണക്കാട് സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു വിദ്യാഭ്യാസപരമായും വികസനപരമായും പിന്നോക്കം നിന്നിരുന്ന പ്രദേശത്തിന് പുരോ ഗതിയിലേക്കെത്തുവാൻ ഈ കലാലയം വഴികാട്ടിയായി. നാടിന്റെയും നാട്ടുകാരുടെയും ഉയർച്ചക്കുവേണ്ടി സേ വനങ്ങൾ ചെയ്യുവാൻ ധാരാളം വ്യക്തിത്വങ്ങൾ മുന്നോട്ടുവന്നു.സ്കൂൾ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ75,ം പ്ലാറ്റിനം ജൂബിലി 2003 മാർച്ച് മാസം വിപുലമായി ആഘോഷിച്ചു. സർക്കാരും തൊടുപുഴ മുനിസിപ്പാലിറ്റിയും ചേർന്ന് സ്സ്ക്കൂളിന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.