സി.എം.എച്ച്.എസ് മാങ്കടവ്/2021-2022

16:34, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29046HM (സംവാദം | സംഭാവനകൾ) ('== '''അക്കാദമിക പ്രവർത്തനങ്ങൾ''' == === '''മോർണിംഗ് ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്കാദമിക പ്രവർത്തനങ്ങൾ

മോർണിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിലും മറ്റ് സൗകര്യമായ സമയങ്ങളിലും അധികസമയം കണ്ടെത്തി എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

ബെസ്റ്റ് ക്ലാസ്

ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റ്

ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

ശ്രദ്ധ

ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടി കൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

മലയാളത്തിളക്കം

നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തര വില യിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്

നവപ്രഭ

ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടിക

ളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോ ഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.