എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര

11:50, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (Sabarish എന്ന ഉപയോക്താവ് എന്‍.എന്‍.എം.എച്ച്. എസ്.എസ്. ചേലേമ്പ്രunder construction. pictures and dates are not correct എന്ന താൾ [[എന്‍.എ...)


ചേലേമ്പ്ര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മലയംകുന്നത്ത് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1976-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചേലേമ്പ്ര പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.

എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-2016Sabarish



ചരിത്രം

1976 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. നാരായണന്‍ നായരുടെ നാമദേയത്തിലാണീ വിദ്യാലയം സ്ഥാപിച്ചത്. 1976-ല്‍ ഹൈസ്കൂളായും , 1991-ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. സയന്‍സ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 480 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. പ്രസ്തുത മാനേജ്മെന്‍റിന് കീഴിലായി ഫാര്‍മസികോളേജ് ടിച്ചര്‍ എഡുക്കേഷന്‍ കോളേജ് തുടങ്ങിയ സ്വാശ്രയ സ്ഥാപനങ്ങളും നടന്നു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് കാണുക. http://www.devakiammamemorial.org

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി. 20 വര്‍ഷത്തോളം പഴക്കമുള്ള എന്‍.സി.സി.യുടെ ആര്‍മി യൂണിറ്റ് കോഴിക്കോട് ഗ്രൂപ്പിനു കീഴിലുള്ള 29 കേരള ബറ്റാലിയനില്‍ 174 ട്രൂപ്പായി പ്രവര്‍ത്തിക്കുന്നു. 100 കാഡറ്റുകളുള്ള ഈ യൂണിറ്റിന്‍റെ ആദ്യകാല ഓഫീസര്‍ ശ്രീ. വേണുഗോപാലന്‍ കുളക്കുത്തും ഇപ്പോള്‍ പേരാമ്പ്ര സ്വദേശി സെക്കന്‍റ് ഓഫീസര്‍ പി. മുഹമ്മദുമാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റ് പരപ്പനങ്ങാടി സബ് ജില്ലയിലെ ഏക എന്‍.സി.സി യൂണിറ്റാണ് ഇപ്പോള്‍ 29 കേരള ബറ്റാലിയന്‍റെ ആസ്ഥാനം കോഴിക്കോട് സര്‍വ്വകലാശാലയിലാണ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ജില്ലയില്‍ തന്നെ ശ്രദ്ധേയമായി കലാപ്രതിഭകളെ വളര്‍ത്തിയെടുത്ത സാഹിത്യവേദി പ്രവര്‍ത്തനമേഖലലയിലാണ്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മലയാളം, കണക്ക്, സാമൂഹ്യം, പരിസ്ഥിതി, ടൂറിസം, അറബിക്, ഉര്‍ദു ക്ലബ്ബുകള്‍‌ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്.

മാനേജ്മെന്റ്

ശ്രീ. കെ.വി. ശങ്കരനാരായണനാണ് പ്രസ്തുത സ്ഥാപനങ്ങളുടെ മാനേജര്‍. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. സി.കെ. വിജയലക്ഷ്മിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.കെ. സദാനന്ദനുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ചാക്കോമാസ്റ്റര്‍ , കെ.പി.എച്ച്.എസ്.എ യുടെ സ്റ്ററ്റ് പ്രസിഡണ്ടായി വിരമിച്ച ശ്രീ. സി.കെ. വെലായുധന്‍ ശ്രീ. പീ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ വള്ളിക്കുന്ന്, ഇപ്പോള്‍ ഹെഡ്മിസ്ട്സ് സി.കെ. വിജയലക്ഷ്മി ടീച്ചറാണ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.