എ.എൽ.പി.എസ്. വടക്കുമുറി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വൃത്തിയുള്ള ശൗചാലയം ഞങ്ങളുടെ ഒരു പ്രത്യേകതയാണ്. കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, കിച്ചൺ കം സ്റ്റോർ, എന്നിവ വെവ്വേറെ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.വിശാലമായ വിദ്യാലയ പരിസരം ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. ഹരിതാഭമായ അന്തരീക്ഷം പഠന പ്രവത്തനങ്ങൾക്ക് ഏറെ അനുയോജ്യമായി നിലകൊള്ളുന്നു.ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.കുട്ടികളുടെ യാത്ര സുഗമാക്കാൻ സ്വന്തമായി ഒരു വാഹനം ലഭ്യമാണ്.
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മാനേജറിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.