ഗവ.എൽ.പി.എസ്. അടൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

13:01, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38201 (സംവാദം | സംഭാവനകൾ) ('വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി നഫീസത്ത് ടീച്ചറുടെ നേതൃത്വത്തിൽ സാമൂഹികശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും, സാമൂഹ്യാവബോധവും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രായോഗികമാക്കുക, തൻറെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ അഗതിമന്ദിര സന്ദർശനം, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുക മോക്ക്പാർലമെൻറ്, സ്കൂൾ പഠനയാത്ര, ഇൻഡസ്ട്രിയൽ വിസിറ്റ്,ഗ്രാമസഭാ സന്ദർശനം, വിവിധ സർവ്വേകൾ, സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ളവരുമായുള്ള അഭിമുഖങ്ങൾ എന്നിവയിലൂടെ ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു.