പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/എന്റെ ഗ്രാമം

12:41, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13648 (സംവാദം | സംഭാവനകൾ) ('നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് പുലൂപ്പി ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് പുലൂപ്പി ദേശത്താണ് .മാനവസംസ്കാരം രൂപപ്പെടുത്തുന്നതിൽ നദികൾ വഹിച്ച പങ്കു തെല്ലൊന്നുമല്ല . മനുഷ്യചരിത്രം നദീതടങ്ങളുമായി സമന്വയിച്ചുകിടക്കുന്നു .പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന പുലൂപ്പി ദേശവും ഒരു പുഴയുടെ വരദാനം തന്നെ .മുണ്ടേരിപ്പുഴ  മാതോടം പുലൂപ്പി ദേശങ്ങളെ തലോടിക്കൊണ്ട് കാട്ടാമ്പള്ളി വഴി ഒഴുകി കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയോട് ചേരുന്നു . പുലൂപ്പി വഴി ഒഴുകുന്ന മുണ്ടേരിപ്പുഴയ്ക്കു പല പ്രത്യേകതകളും ഉണ്ട് . കടലിനോടടുത്ത പ്രദേശമായതിനാൽ  ധാരാളം മൽസ്യസമ്പത്തുള്ള പുഴയാണിത് . മഴക്കാലത്ത് വെള്ളം കയറുമ്പോൾ നിക്ഷേപിക്കപ്പെടുന്ന വളക്കൂറുള്ള മണ്ണ് കാർഷികവിളകൾക്കു അനുഗ്രഹമായിത്തീരുന്നു . പുലൂപ്പി കടവിനോടടുത്ത പ്രദേശങ്ങൾ ദേശാടനപക്ഷികളുടെ താവളമായിരുന്നു .