Schoolwiki:വിവരണം

15:52, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == സ്കൂള്‍ വിക്കി == കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ഐടിഅ…)

സ്കൂള്‍ വിക്കി

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ഐടിഅറ്റ്സ്കൂള്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളേയും ഉള്‍ക്കൊള്ളിച്ച് സ്കൂള്‍ വിക്കി പുറത്തിറക്കും. വിദ്യാര്‍ത്ഥികള്‍ അവരുടെ സംഘ പ്രവര്‍ത്തനത്തിലൂടെ തയ്യാറാക്കുന്ന പഠന ഉത്പന്നങ്ങളും അധ്യാപകരുടെ കൂട്ടായ്മയില്‍ നിന്നും രൂപം കൊള്ളുന്ന പഠന വിഭവങ്ങളും കോര്‍ത്തിണക്കിയാണ് സ്കൂള്‍ വിക്കി പുറത്തിറക്കുന്നത്. കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ട് മലയാളത്തില്‍ തന്നെയാണ് സ്കൂള്‍ വിക്കി തയ്യാറാക്കുന്നത്. സ്വതന്ത്രമായ വിവരശേഖരണവും അവയുടെ പങ്കുവെക്കലും ലക്ഷ്യം വെച്ച് വിക്കിപീഡിയ ഫൗണ്ടേഷന്‍ തയ്യാറാക്കിയ വിക്കിമീഡിയ സോഫ്റ്റ് വെയറാണ് സ്കൂള്‍ വിക്കി തയ്യാറാക്കാനുപയോഗിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകള്‍ക്കും സ്കൂള്‍ വിക്കിയില്‍ റജിസ്റ്റര്‍ ചെയ്ത് അതാത് ജില്ലകളുടെ കീഴില്‍ അവരവര്‍ക്കനുവദിച്ച സ്ഥലത്ത് അവരവരുടെ വിഭവങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് സ്കൂള്‍ വിക്കി രൂപകല്പന ചെയ്തിരിക്കുന്നത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂള്‍ വിക്കി സന്ദര്‍ശിക്കാനാകും. ഓരോ വിദ്യാലയങ്ങളും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവങ്ങളും അതാത് സ്കൂളിന്റെ ചരിത്രവും സ്കൂള്‍ വിക്കിയില്‍ ചേര്‍ക്കും. ഒപ്പംതന്നെ മലയാള ഭാഷാപഠനത്തിന്റെ ഭാഗമായി 'പ്രാദേശിക പത്രം', 'നാടോടി വിജ്ഞാന കോശം', 'എന്റെ നാട്' എന്നീ അന്വേഷണാത്മക ഭാഷാ പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ യഥാക്രമം 8, 9, 10 ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും ഏറ്റെടുത്ത് മലയാളം അധ്യാപകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പൂര്‍ത്തീകരിച്ച് ഓരോ പ്രോജക്ട് പ്രവര്‍ത്തനത്തിന്റേയും കണ്ടെത്തലുകള്‍ വിക്കിയില്‍ ചേര്‍ത്ത് സ്കൂള്‍ വിക്കിയെ സംപുഷ്ഠമാക്കും. ഈ പ്രവര്‍ത്തനങ്ങള്‍ ഭാഷാപഠനത്തിന് കുട്ടികളില്‍ താത്പര്യം വര്‍ദ്ധിപ്പിക്കുവാനും സംഘപ്രവര്‍ത്തനത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിക്കാനും സഹായിക്കുമെന്ന് ഐടിഅറ്റ്സ്കൂള്‍ കരുതുന്നു. ഇതോടൊപ്പം തന്നെ ഓരോ സ്കൂളും സ്കൂള്‍തലത്തില്‍ വികസിപ്പിക്കുന്ന ഐ.ടി.അധിഷ്ഠിത പഠന വിഭവങ്ങള്‍ പ്രസിദ്ധീകരിക്കാനായി ഒരു ഐ.സി.ടി പഠന മൂലക്കും സ്കൂള്‍ വിക്കിയില്‍ ഇടം നല്‍കിയിട്ടുണ്ട്. സ്കൂള്‍ വിക്കിയില്‍ ചേര്‍ക്കുന്ന വിഭവങ്ങളെല്ലാംതന്നെ സ്വതന്ത്രമായി തിരുത്താനും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി വികസിപ്പിക്കാനും സാധ്യമാകും. സ്കൂള്‍ വിക്കിയില്‍ ഏറ്റവും മികച്ച തരത്തില്‍ വിഭവങ്ങള്‍ ചേര്‍ക്കുന്ന വിദ്യാലയങ്ങള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാര്‍ഡുകള്‍ നല്‍കാന്‍ ഐടിഅറ്റ്സ്കൂള്‍ തീരുമാനിച്ചിട്ടുണ്ട്. സ്കൂള്‍ വിക്കി പ്രാവര്‍ത്തികമാക്കുന്നതിലൂടെ അറിവിന്റെ കൂട്ടായ നിര്‍മ്മാണത്തിന്റേയും പങ്കുവെക്കലിന്റേയും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള അവസരമാണ് സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഐടിഅറ്റ്സ്കൂള്‍ ഒരുക്കുന്നത്.


മീഡിയവിക്കി വിജയകരമായി സജ്ജീകരിച്ചിരിക്കുന്നു.

വിക്കി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ സഹായി കാണുക.

പ്രാരംഭസഹായികള്‍

"https://schoolwiki.in/index.php?title=Schoolwiki:വിവരണം&oldid=140" എന്ന താളിൽനിന്ന് ശേഖരിച്ചത്