വായനയുടെ ഭാവനയുടെ ചിന്തയുടെലോകത്തേക്ക് കുട്ടികളെ എത്തിക്കുക അതിലൂടെ അവരെ നല്ല മനുഷ്യരായി മാറ്റുക എന്ന ലക്ഷ്യത്തോടെസ്കൂൾ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ മുതൽ നല്ല ഒരു ഗ്രന്ഥശാല അല്ല ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.വിവിധ വിഭാഗങ്ങളിൽപ്പെട്ട 15006 പുസ്തകങ്ങൾ ഇന്ന് നമ്മുടെ ലൈബ്രറിയിൽ (2005_06) MGP ഫണ്ടും വിദ്യാർഥികളിൽനിന്ന് സംഭാവനയായി ലഭിച്ച തുകയും ചേർത്ത് നിർമ്മിച്ചതാണ് ഇന്ന് ലൈബ്രറി പ്രവർത്തിക്കുന്ന കെട്ടിടം . 20 18-19വർഷത്തിൽ ഇതിൽ പിടിഎ എസ് സി എന്നിവയുടെ നേതൃത്വത്തിൽ സമീപപ്രദേശത്തുള്ള 19 ഓളം ക്ലബ്ബുകളെ സഹകരിച്ചുകൊണ്ട് വണ്ടൂരിൽ സെവൻസ് ഫുട്ബോൾ മേള സംഘടിപ്പിക്കുകയും അതിലൂടെ ലഭിച്ച 9 ലക്ഷം രൂപ ഉപയോഗിച്ച് ലൈബ്രറി കെട്ടിടം നവീകരിക്കുകയും ഉണ്ടായി.കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്നത് കാര്യക്ഷമമാക്കുന്നതിന് പിടിയിൽനിന്ന് നിയമിച്ച സ്ഥിരം ലൈബ്രറിയും നമുക്കുണ്ട്.സ്പോൺസർഷിപ്പ് ലൂടെ ദ ഹിന്ദു ഇന്ത്യൻ എക്സ്പ്രസ് തുടങ്ങി ആറോളം ദിനപത്രങ്ങളും മറ്റു ആനുകാലികങ്ങളും ലൈബ്രറിയുടെ ചേർന്നുള്ള വായനാമുറിയിൽ കുട്ടികൾക്ക് ലഭ്യമാണ്. പിറന്നാൾ ആഘോഷത്തിന് ഭാഗമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്ന രീതിയും നാം പിന്തുടർന്നു പോരുന്നു.