• ബഷീർ ദിനം - ജൂലൈ� 5 • ചാന്ദ്രദിനം - ജൂ ലൈ� 21 • ഡോ. എ.പി.ജെ. അബ്ദുൾ കലാം ദിനം - ജൂലൈ 27 • പ്രകൃതി സംരക്ഷണം -ജൂലൈ 28

   ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റ് 
   2021-22  അധ്യയന വർഷത്തിൽ ജൂലൈ 27ാം തീയതി ഡോ. എ.പി.ജെ. അബ്ദുൾ കലാം 
   ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമുചിതമായി ആഘോഷിച്ചു.





               GUPS CHEMNAD WEST
 

പരിസ്ഥിതി ദിനാചരണ റിപ്പോർട്ട്‌

ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലെ 2021-2022 വർഷത്തിലെ പരിസ്ഥിതി ദിനചാരണം സമുചിതമായി തന്നെ നടന്നു. ജൂൺ രണ്ടാം തീയതി ദിനചാരണങ്ങളുടെ ചാർജുള്ള അധ്യാപകർ നടത്താനുദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ അന്ന് തന്നെ പോസ്റ്റ്‌ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പരിപാടിയുമായി ബന്ധപ്പെട്ട മുന്നൊരുക്കപ്രവർത്തനങ്ങൾ നടത്താൻ കുട്ടികൾക്ക് സാധിച്ചു.























 		ജൂൺ അഞ്ചാം തീയതി രാവിലെ 8 മണിക്ക് എല്ലാ ക്ലാസ്സിലെയും ഓൺലൈൻ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കമായി. ആദ്യ പടിയായി എല്ലാ ക്ലാസ്സ്‌ അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം whats app ഗ്രൂപ്പുകൾ വഴി അയച്ചു കൊടുത്തു.തുടർന്ന് സ്കൂളിലെ അധ്യാപകർ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ ആനന്ദൻ പേക്കടവുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാനും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസിലാക്കാനും കുട്ടികൾക്ക് അവസരം ഒരുക്കി. ശേഷം 1 മുതൽ 7 വരെ ക്ലാസ്സിലുള്ള കുട്ടികൾ വൃക്ഷതൈ നടുന്നതിന്റെ photos ക്ലാസ്സ്‌ ഗ്രൂപുകളിൽ പോസ്റ്റ്‌ ചെയ്തു.മൂന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സു വരെ ഉള്ള കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചിരുന്നു.പോസ്റ്റർ രചനയിൽ പങ്കെടുത്ത കുട്ടികളുടെ പോസ്റ്ററുകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു. ഇതു കൂടാതെ 1,2 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചന മത്സരം, കളറിങ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
          










11 മണിക്ക് UP ക്ലാസ്സിലെ കുട്ടികൾക്കായി പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ശ്രീജിത്ത്‌ നീലായി യുടെ പരിസ്ഥിതി ദിന ക്ലാസ്സ്‌ നടത്തി. Google meet വഴി നടന്ന ക്ലാസ്സിൽ നൂറോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്കെല്ലാം ഒരു നവ്യാനുഭവം തന്നെ ആയിരുന്നു ഈ ക്ലാസ്സ്‌.

















3 മണി മുതൽ 4 മണി വരെ 3 മുതൽ 7 വരെ കുട്ടികൾക്കായുള്ള പരിസ്ഥിതി ദിന ക്വിസ് നടത്തി. ടെലി ക്വിസ് വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസ്സിലെയും ഭൂരിഭാഗം കുട്ടികളും പങ്കാളിത്തം ഉറപ്പ് വരുത്തി.

     എല്ലാ മത്സരങ്ങൾക്കും ശേഷം അദ്ധ്യാപകർ വിജയികളെയും പങ്കെടുത്തവരെയും ക്ലാസ്സ്‌  ഗ്രൂപ്പിലൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യയനവർഷത്തെ ആദ്യ ദിനചാരണമായതിനാൽ തന്നെ മത്സരങ്ങൾ ഓൺലൈൻ ആയിട്ടുകൂടി കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പങ്കാളിത്തവും സഹകരണവും ആണ് ഉണ്ടായത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ പ്രസക്തി അതിന്റെ എല്ലാ അർത്ഥത്തിലും കുട്ടികളിൽ എത്തിക്കാൻ ഇന്നത്തെ ദിനചാരണത്തിന് കഴിഞ്ഞു
"https://schoolwiki.in/index.php?title=G._U._P._S._Chemnad_West/പ്രവർത്തനങ്ങൾ&oldid=1386236" എന്ന താളിൽനിന്ന് ശേഖരിച്ചത്