സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.സ്കൂൾ രൂപീകരണത്തിൽ ആദ്യമായി മുൻ കൈ എടുത്തത് പുത്തൻ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലൻ ഹാജിയുമാണ് സ്കൂളിന്റെ സ്പോൺസർമാർ.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടൻ ,ടി മൊയ്തുമാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രാരംഭപ്രവർത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂർ മുനവ്വീറിൽ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1987 ൽ സ്ഥിരം കെട്ടിടമായി.2000-മാണ്ടിൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയർന്നു.