അഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ
- 3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. അവയിൽ ഫൈബർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ഹൈസ്‌കൂൾ, ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.
- 1983 മുതൽ കുടിവെള്ള വിതരണം ലഭ്യമാക്കാൻ ആയി സ്‌കൂളിൽ പദ്ധതി നിലവിലുണ്ട്. സ്‌കൂളിൽ 2 കിണറുകളും, അവശ്യമായ ടാപ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
- 10000ത്തിലധികം പുസ്തകങ്ങള്ളതും, നിരവധി പുരസ്‌കാരങ്ങൾ നേടിയതുമായ വലിയ ഗ്രന്ഥശാലയവും വായനാമുറിയും
- സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദഗ്ധർ ആയ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്ന പരിശീലനം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രത്യേക ക്‌ളാസുകൾ.
- എൻ സി സി, എൻ എസ് എസ്,ജെ ആർ സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് തുടങ്ങിയ സന്നദ്ധ സംഘടനകൾ.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും, പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ/ ഡ്രോയർ സൗകര്യവും.
- വിശാലമായ ഫീഡിങ് ഏരിയ ഉള്ളതിനാൽ സംജാതമാകുന്ന യാത്രാക്ലേശം പരിഹരിക്കാനായി സൗജന്യ നിരക്കിൽ സ്‌കൂൾ ബസ്സ് സർവ്വീസ് നടത്തുന്നു. 19 സ്‌കൂൾ ബസ്സുകൾ മുഖേനയാണ് ഈ സേവനം തുടർന്നുവരുന്നത്.
- സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ. ഹയർ സെകണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം.
- വിവിധതരം ശാരീരിക അവശതകൾ നേരിടുന്ന വിദ്യാർത്ഥികളുടെ സൗകര്യപൂർണമായ പഠനം ഉറപ്പുവരുത്തുന്നതിന് സ്കൂളിൽ ലിഫ്റ്റ് സൗകര്യവും, റാംപ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
- കോവിഡ് കാലത്ത് സംസ്ഥാനം ഒട്ടാകെ ഓൺലൈൻ/ ടി വി മുഖാന്തിരം ഉള്ള ക്‌ളാസുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ടി.വി സൗകര്യം ഒരുക്കിനൽകി.
- വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു സ്വന്തമായുണ്ട്. കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകി വരുന്നു.
- 2018 ൽ സ്കൂളിൻറെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നിർമ്മിച്ച വിശാലമായ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം വിവിധതരം പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരു വേദിയായി വർത്തിച്ചുപോരുന്നു.
- സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഭാഗമായ മൾട്ടി പർപ്പസ് ഇൻഡോർ ഹോളിൽ ബാഡ്മിൻറൺ, ബോൾ ബാഡ്മിൻറൺ, വോളിബോൾ തുടങ്ങിയ പല കായിക ഇനങ്ങൾ നടത്താൻ സജ്ജമായ കോർട്ട് കൂടി ഉണ്ട്.
- പ്ലസ് two കഴിയുന്നതോടെ (Army, Navy, Airforce, Police, Fire Service, Forest Department) തുടങ്ങിയ മേഖലകളിലെ uniformed ഓഫീസർ തസ്തികകളിലേക്ക് ജോലി നേടുന്നതിന് വിദ്യാർഥികൾക്ക് ആവശ്യമായ ശാരീരികവും, മാനസികവും, ബൗദ്ധികവുമായ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ സജ്ജരാക്കുന്ന പദ്ധതിയായായ DPTA(DEFENCE PRE TRAINING ACADEMY).
- എഴാംതരം മുതൽ എസ്എസ്എൽസി വരെയുള്ള 30 അംഗങ്ങൾ ഉള്ള സ്കൂൾ band troupe 2018 മുതൽ പ്രവർത്തിച്ച് വരുന്നു. ചിട്ടയായ ജീവിതശൈലി, മൂല്യബോധം എന്നിവയുള്ള വിദ്യാർത്ഥികളെ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യം വച്ച് പ്രവർത്തിച്ചു വരുന്ന ബാൻഡ് സെറ്റ് സൗകര്യം.
- വൈദ്യുതോപകരണങ്ങളും, എൽ പി ജി കണക്ഷനും ഉൾപ്പെടുന്ന ആധുനികമായ അടുക്കള- ഉച്ചഭക്ഷണത്തോടൊപ്പം പാൽ, മുട്ട തുടങ്ങിയ പോഷകാഹാരങ്ങൾ കൂടി ലഭ്യമാക്കുന്നു. പുതിയ സ്‌കൂൾ കെട്ടിടങ്ങൾ പണിയുന്നതോടെ വിശാലമായ തീൻ മേശ സൗകര്യത്തോടെ കുട്ടികൾക്ക് ഇരുന്ന് കഴിക്കാവുന്ന ഭോജനശാലയും തയ്യാർ ആവും.