2021 - 22 ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരണം.

ദേശീയപതാകനിർമ്മാണം
ദേശീയപതാകനിർമ്മാണം
Geometrical Chart
Geometrical chart
Geometrical Chart

   03-08-2021  ചൊവ്വാഴ്ച  ചേർന്ന Subject council യോഗത്തിൽ സ്കൂൾ തല ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കാനും ഉദ്ഘാടനം 07-08-2021 ശനിയാഴ്ച നടത്താനും ഉദ്ഘാടനത്തിനായി കേരളത്തിനകത്തും പുറത്തും നിരവധി ഗണിത ശിൽപശാലകൾ നടത്തിവരുന്ന GGHSS പയ്യന്നൂരിലെ രാജൻ മാസ്റ്ററെ ക്ഷണിക്കാൻ തീരുമാനിക്കുകയും ചെയ്തു. ക്ലബ്ബ് ഉദ്ഘാടനത്തിനായി ശ്രീ ജോസഫ് സി വി (ഇരിട്ടി BPC) സാറിനേയും അധ്യക്ഷനായി ശ്രീ ബാബു സി . (PTA പ്രസി) നേയും ക്ഷണിക്കാൻ തീരുമാനിച്ചു. ഉദ്ഘാടന പരിപാടി നല്ല രീതിയിൽ ഓൺലൈനായി സംഘടിപ്പിക്കുവാൻ സാധിച്ചു.

25 അംഗ ക്ലബ്ബ് രൂപീകരിച്ചു. കൺവീനറായി മധു മാസ്റ്ററും ക്ലബ്ബ് സെക്രട്ടറിയായി നിവേദിത ജയനും ട്രഷറർ ആയി അനാമിക സിയേയും തിരഞ്ഞെടുത്തു.

  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ആഗസ്ത് 15 ന് ദേശീയ പതാക നിർമ്മാണ മത്സരം നടത്തി വിജയികളെ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ മാസം 14 വ്യാഴാഴ്ച ജ്യോമെട്രിക്കൽ മത്സരം സംഘടിപ്പിച്ചു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ബുധൻ ഗണിത ക്വിസ് മത്സരം നടത്തി. നവമ്പർ 22 തിങ്കൾ മാന്ത്രിക ചതുര മത്സരം സംഘടിപ്പിച്ചു. ഡിസമ്പർ 22 ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് National mathematics day ആചരിച്ചു.

പൂക്കളം നിർമ്മിക്കൽ
പൂക്കളം നിർമ്മിക്കൽ
ക്ലബ് രൂപീകണം
"https://schoolwiki.in/index.php?title=ഗണിതക്ലബ്&oldid=1378645" എന്ന താളിൽനിന്ന് ശേഖരിച്ചത്