എച്ച് എസ് ചെന്ത്രാപ്പിന്നി/ചരിത്രം
ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂൾ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനംഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ൽ ഇന്ത്യൻ ഡിഫൻസ് സർവ്വീസിൽ എക്കൗണ്ടസ് ഓഫീസറായിരുന്ന കെ കെ മേനോൻ തന്റെ നാട്ടിൽ യു പി ഉൾപ്പെടുന്ന ഹൈസ്ക്കൂൾ എന്ന ആശയവുമായി സർക്കാറിൽ അപേക്ഷ സമർപ്പിച്ചു. 1957 ജൂൺ മുതൽ എട്ടാം തരം ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വർഷം എഴുപതു വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അടക്കം ആറ് അദ്ധ്യാപകരും ആണ്ഉണ്ടായിരുന്നത്. 1960-ൽ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. 2002-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി(അൺ എയിഡഡ് വിഭാഗം)പ്രവർത്തനമാരംഭിച്ചു. 2014 - ൽ ഹയർ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവർത്തനമാരംഭിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |