കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ വൈദ്യരപീടിക എന്ന സ്ഥലത്താണ് തിരുവാൽ യു പി സ്കൂൾ നിലനിൽക്കുന്നത് .

ചരിത്രം

മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ -പാനൂർ അംശം-എലാങ്കോട് ദേശത്ത് പാനൂർ -എലാങ്കോട് -കൂറ്ററി എന്നീ മൂന്ന് പ്രദേശങ്ങയിലൂടെയും സംഗമസ്ഥലമായ ആവിയാടെ കുന്നിന്റെ പടിഞ്ഞാറേ തായ്‌വാരത്ത് തിരുവാലി പള്ളിപ്പറമ്പിനോട് ചേർന്ന്  1869  -  ഇൽ തിരുവാൽ എലിമെന്ററി സ്കൂൾ സ്ഥാപിതമായി .തുടക്കത്തിൽ തന്നെ മതവിദ്യാഭ്യാസത്തിനും ഔപചാരിക വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നൽകിയിരുന്നു  വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു വടക്കേ എലാങ്കോട് ,കൂട്ടേരി ,കിഴക്കേ പാനൂർ തുടങ്ങിയ പ്രദേശങ്ങൾ .വിശേഷിച്ചും മുസ്ലിം ജനസാമാന്യത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിലുള്ള പിന്നോക്കാവസ്ഥയിൽ വ്യാകുലചിത്തരായി കഴിഞ്ഞിരുന്ന ജനാബ് ടി .കെ മൗലവി ,ആർ .അമ്മദ് മുസലിയാർ തുടങ്ങിയ പൗരപ്രമാണിമാരുടെ ആശ്രാന്തപരിശ്രമഫലമായിട്ടാണ് സ്കൂൾ സ്ഥാപിച്ചു പ്രവർത്തനം തുടങ്ങിയത് .സ്ഥാപക മേനേജർ ജനാബ് ആർ .അമ്മദ് മുസലിയാർ ആയിരുന്നു .ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാത്തത് കാരണം മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും അദ്ദേഹത്തിന് വശമില്ലായിരുന്നു .മുസ്ലിം സമൂഹത്തിന്റെ തുടർന്നങ്ങോട്ടുള്ള വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തന ഫലമായി   1940 -ൽ എട്ടാം തരം വരെയുള്ള തിരുവാൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .                    1940- ൽ തിരുവാൽ  പള്ളിക്ക് സമീപത്ത് നിന്നും സ്കൂൾ ,പാനൂർ പുത്തൂർ റോഡിൽ പരേതനായ ശ്രീ :ഭാസ്കരൻ വൈദ്യരുടെ ഔഷധശാലക്ക് സമീപം കോറോത്ത് പറമ്പിൽ മാറ്റി സ്ഥാപിക്കപ്പെട്ടു .അതോടെ അന്നത്തെ മദ്രാസ് ഗവ .ന്റെ അംഗീകാരം നേടുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=തിരുവാൽ_യു_.പി.എസ്&oldid=1377174" എന്ന താളിൽനിന്ന് ശേഖരിച്ചത്