വായിക്കാൻ/ചരിത്രം
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് വേണ്ടി വയനാട് കോളനൈസേഷൻ സ്കീം രൂപീകൃതമായി.ഓരോ സൈനികർക്കും അഞ്ചേക്കർ കരയും രണ്ടേക്കർ വയലും നല്കി.ഇവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിന് 1948 ഡിസംബർ 10ന് നാൽപത് ആൺകുട്ടികളുമായി ഇപ്പോഴത്തെ പോലീസ് സ്റ്റേഷന് സമീപമുളള സീസൺഹട്ടിൽ സ്കൂൾ ആരംഭിച്ച.ശ്രീമതി മോളിയൽ,ശ്രീ.അലവി എന്നിവരായിരുന്നു ആദ്യ അധ്യാപകർ.മദ്രാസ് ഗവ.കീഴിൽ ശ്രീ.പി.ടി.ഭാസ്കരപണിക്കരുടെ നേതൃത്വത്തിൽരൂപം കൊണ്ട ഡിസ്ട്രിക്ട് ബോർഡാണ് ഈ വിദ്യാലയംആരംഭിച്ചത്.ആൺകുട്ടികൾക്ക് മാത്രമായി പ്രവർത്തിച്ച സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകി.1958ൽ ഇത് യു.പി.സ്കൂൾ ആയി ഉയർത്തി.പിന്നീട് ശ്രീ.നാരായണന്റെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് ഹൈസ്കൂളാക്കാനുള്ള ശ്രമം ആരം ഭിച്ച.1964 ൽ ഇത്.ഹൈസ്കൂളാക്കി ഉയർത്തുകയും എൽ.പി.വിഭാഗം വേർപ്പെടുത്തുകയും ചെയ്തു.എൽ.പി സകൂളിന്റെ സ്ഥലം വേർതിരിക്കാതെഇപ്പോഴും ഹൈസ്കൂളിനോട് ചേർന്ന് കിടക്കുകയാണ്.ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാല് വരെ 581 കുട്ടികളും22 ജീവനക്കാരും ഉണ്ട്.