കൂടുതൽ വായിക്കുക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിന് സമ്പന്നമായ പൂർവ്വ കാല ചരിത്രമുണ്ട്.

നിഷ്കളങ്കരായ വിദ്യാർഥികളും നിറഞ്ഞമനസ്സോടെ സ്കൂളിനെ സേവിക്കുകയും സ്നേഹിക്കൂകയും ചെയ്യുന്ന നാട്ടുകാരും അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന രക്ഷാകർത്ത സമിതിയും മൂല്യബോധമുള്ള അധ്യാപകരുമാണ് ഈ സ്ഥാപനത്തെ വളർച്ചയുടെ പന്ഥാവിലേക്ക് എത്തിച്ചതും എത്തിച്ചു കൊണ്ടിരിക്കുന്നതും .1955 ലാണ് കാളീരകത്ത് അബ്ദുറഹ്മാൻ ഹാജിയുടെ മാനേജ്മെന്റിൽ ഒരു ഏകാദ്ധ്യാപക എൽപി സ്കൂൾ സ്ഥാപിതമായത് . രയരോം ജംഗ്ഷനിൽ നിന്നും മൂന്നാംകുന്ന് റോഡിൽ 500 മീറ്റർ അകലെയായി പുല്ലുമേഞ്ഞ ഒരു ഷെഡ്ഡിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ആയിരുന്നു സ്കൂളിന്റെ പ്രവർത്തനം .32 ആൺകുട്ടികളായിരുന്നു ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് . മൂന്നാലു വർഷം കഴിഞ്ഞപ്പോഴേക്കും പെൺകുട്ടികളും എത്തി .കുട്ടികളുടെ ബാഹുല്യം നിമിത്തം അവിടെ നടത്തിപ്പിന് ബുദ്ധിമുട്ട് നേരിട്ടതിനെതുടർന്ന് നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണം സ്വരൂപിച്ച് രണ്ടേക്കർ35 സെന്റ് സ്ഥലം വാങ്ങി. വളരെ തുച്ഛമായ വിലയ്ക്കാണ് രയരോം നിവാസികളായ സർവ്വശ്രീ വളപ്പിൽ അബ്ദുള്ള ,മങ്ങാടൻ മൊയ്തീൻകുട്ടി ,പൂ മംഗലോരത്ത് അബ്ദുള്ളഹാജി, നമ്പ്യാപറമ്പിൽ ജോർജ് എന്നിവർ സ്കൂളിന് വേണ്ടി സ്ഥലം നൽകിയത് .


ഒരു നാടിനു മുഴുവൻ വെളിച്ചം പകരുന്ന എത്രയോ തലമുറയ്ക്ക് വിദ്യ പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഉണ്ടാക്കി എടുക്കുന്നതിനായി സ്ഥലം വിട്ടു കൊടുക്കാനുള്ള വിശാലമനസ്കത കാട്ടിയ മഹത്‌വ്യക്തികളുടെ ശ്രമഫലമായി 1960 ഈ സ്ഥലം ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു .അന്ന് പുല്ലുമേഞ്ഞ 80 അടിയോളം നീളത്തിലുള്ള ആയിരം കൽമണ്ഡപത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചുവന്നത് .രണ്ട് മണ്ഡപം 1969 ഉണ്ടായ ഒരു കൊടുങ്കാറ്റിൽ നിലംപൊത്തി .മാർച്ച് മാസം രാവിലെ പരീക്ഷ കഴിഞ്ഞ് കുട്ടികളെല്ലാം വീടുകളിലേക്ക് പോയിരുന്നതിനാൽ അധ്യാപകർ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ .ആളപായം ഉണ്ടാവാതെ എല്ലാവരും രക്ഷപ്പെട്ടു

പിന്നീട് നാട്ടുകാർ മുൻകൈയെടുത്ത് 8 ക്ലാസ് മുറികളുള്ള ഓലപ്പുര കെട്ടിടം പണിതു .(അന്നു പണിത കെട്ടിടമാണ് ഇന്ന് കാണുന്ന ഓട് മേഞ്ഞ കെട്ടിടം) ഉപരിപഠനത്തിനായി വളരെ ദൂരം പോകേണ്ടത് കൊണ്ടും യാത്രാസൗകര്യം ഇല്ലാതിരുന്നതും രയരോം പുഴക്ക്പാലം ഇല്ലാതിരുന്നതും അക്കാലത്ത് എൽപി പഠനം കഴിഞ്ഞാൽ കുട്ടികൾ പഠനം മതിയാക്കാൻ കാരണമായിരുന്നു.

തുടർന്ന് അധ്വാനശീലരായ നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം കൂടി പണിയും 1980 എൽ പി സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു ചെയ്തു .അക്കാലത്ത് ആയിരത്തിനു മേൽ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി എൻഎസ്എസ് എച്ച്എസ്എസ് ആലക്കോടിനെയായിരുന്നു ആശ്രയിച്ചിരുന്നത് .2003 -04ഇൽ നാളിൽ പ്രീപ്രൈമറി ആരംഭിച്ചു. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനു ശേഷം 2013 -14 നമ്മുടെ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .ഈ വിദ്യാലയത്തെ ഒരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്താനുള്ള ശ്രമത്തിലാണ് ഇന്ന് നാട്ടുകാർ.

പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും സർവ്വതോമുഖമായ വളർച്ചയും പാഠ്യപാഠ്യേതര മികവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു ഇതിലൂടെ വിദ്യാർത്ഥികളുടെ ഉന്നത നിലവാരവും മതേതര സ്വഭാവവും വളർത്തുന്നതോടൊപ്പം അവരെ ഉത്തമ പൗരന്മാരാക്കി അവരിൽ വിശ്വപൗരത്വ വീക്ഷണവും ആധുനിക കാലത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കരുത്തും സ്വയം ആർജ്ജിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു