സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽ കൈറ്റ്സ്
കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018 മുതൽ സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴയിൽ നിലവിൽ വന്നു. 30 അംഗങ്ങൾ ഉള്ള യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മിസ്ട്രസ്സ്‌മാരായ ശ്രീമതി സിനിത പയസിന്റെയും മഞ്ജു ലോറൻസിന്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു .എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന പരിശീലനങ്ങൾക്കു പുറമെ ഏകദിന ശില്പശാലകളും ക്യാമ്പുകളും കുട്ടികൾക്കായി സംഘടിപ്പിക്കുന്നു ആനിമേഷൻ, പ്രോഗ്രാമിങ്,മലയാളം കമ്പ്യൂട്ടിങ്,മൊബൈൽ ആപുകളുടെ നിർമ്മാണം,ഇന്റർനെറ്റ് ആൻഡ് സൈബർ സെക്യൂരിറ്റി,റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നു. കുട്ടികൾ പൂർത്തിയാക്കുന്ന പ്രവർത്തനങ്ങളുടെ മൂല്യനിർണയത്തിലൂടെ ഗ്രേഡ് നൽകുന്നു. മികവ് പുലർത്തുന്നവരെ ഉപജില്ല ക്യാമ്പിൽ പങ്കെടുക്കുന്നു.2019ൽ 2 കുട്ടികൾ ജില്ലാക്യാമ്പിൽ പങ്കെടുക്കുന്നത്തിന് യോഗ്യത നേടിയിട്ടുണ്ട്. കോവിഡ് വാക്സിൻ രജിസ്ട്രേഷൻ,പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഏകജാലക പ്രവേശന അപേക്ഷ സമർപ്പണം,സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ,ഡിജിറ്റൽ മാഗസിൻ നിർമ്മാണം,സ്കൂളിൽ നടക്കുന്ന വിവിധ ഓൺലൈൻ പരീക്ഷകളുടെ നടത്തിപ്പ് തുടങ്ങി നിരവധി സേവനങ്ങൾ കൈറ്റ് അംഗങ്ങൾ നൽകിവരുന്നു.