എ.എൽ.പി.എസ്. തോക്കാംപാറ/ഉല്ലാസ ഗണിതം

15:52, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും ഗണിതത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാനശേഷികൾ ഉറപ്പിക്കുന്നതിനു വേണ്ടിനടപ്പിലാക്കുന്ന പദ്ധതിയാണ് ഉല്ലാസ ഗണിതം. ഒന്നാം ക്ലാസ്സിലെ മുഴുവൻ ഗണിത ശേഷികളും 34 പ്രവർത്തനങ്ങളിലൂടെ

ക്ലാസ്സ്‌റൂം പ്രവർത്തനങ്ങളോട് യോജിച്ച്  നൽകിക്കൊണ്ടാണ് ഉല്ലാസ ഗണിതം നടപ്പിലാക്കുന്നത്. ഓരോ കുട്ടിയേയും നിരന്തരം വിലയിരുത്തുകയും പുരോഗതി രേഖപ്പെടുത്തുകയും ചെയ്യുന്നു.

കുട്ടികൾക്കുണ്ടാവുന്ന ഉല്ലാസം രക്ഷിതാക്കളും അറിയേണ്ടതുണ്ട്.വീടുകളിൽ

ചിലവ് കുറഞ്ഞ രീതിയിൽ ഇത് പ്രാവർത്തികമാകാവുന്നതാണ്.

യാന്ത്രികമായ ഗണിത പഠനമല്ല ആസ്വാദ്യകരമായ ഗണിത പഠനമാണ് കുട്ടിക്ക് വേണ്ടത്.

നമ്മുടെ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഉല്ലാസ

ഗണിതം ശില്പശാല വേറിട്ടതും രസകരവും അറിവുനിറഞ്ഞതുമായ  അനുഭവമായി  മാറി.

ശില്പശാലയിൽ പങ്കെടുത്ത ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടിക്ക് വേണ്ടിയുള്ള

ഉല്ലാസ ഗണിതം കിറ്റ് നിർബന്ധമായും വേണം എന്ന ആവശ്യത്തോടെയും ആവേശത്തോടെയുമാണ് മടങ്ങിയത്.