എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ഗ്രന്ഥശാല

11:34, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050schoolwiki (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ഉൾപ്പെടുത്തി)


വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചുയർത്തുന്നതിനും കുട്ടികളിൽ വായനാശീലം വളർത്തുന്നതിതിനും പര്യാപ്തമായ രീതിയിൽ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. കഥ, കവിത , നോവൽ , സഞ്ചാര സാഹിത്യങ്ങൾ , വിമർശനാത്മക സാഹിത്യം, വ്യത്യസ്ത ഭാഷകളിൽ ഉള്ള മഹത്തായ ഗ്രന്ഥങ്ങൾ ഒപ്പം ആനുകാലിക പ്രസീദ്ധീകരണങ്ങൾ, വിഷയാടിസ്ഥനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പഠനാനുബന്ധ പ്രസിദ്ധീകരണങ്ങൾ, പഠന സംബന്ധിയായ ഗവണ്മെന്റ്  വിതരണം ചെയ്ത സി.ഡി കൾ എന്നിവയും ലഭ്യമാണ്. വിജ്ഞാന പ്രദമായ പുസ്തകങ്ങൾ ഏറെയുള്ള ലൈബ്രറിയിൽ നിന്നും എല്ലാ ക്ലാസ്സിലും കുട്ടികളുടെ എണ്ണം അനുസരിച്ചു  ജൂൺ മാസത്തിൽ തന്നെ പുസ്തകങ്ങൾ വിതരണം ചെയ്തു. ഉച്ച സമയത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുവാനുള്ള അവസരം  ലൈബ്രറിയിൽ നൽകുന്നു. 'അക്ഷരയജ്‌ഞം' എന്ന പരിപാടിയിലൂടെ എഴുതുവാനും വായിക്കുവാനും അറിയാത്ത കുട്ടികളെ പഠി പ്പിക്കുകയും പരീക്ഷ നടത്തുകയും വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ശ്രീമതി. അജി എം ആർ  ലൈബ്രെറിയാനായി പ്രവർത്തിക്കുന്നു.