സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

യു.പി വിഭാഗം അധ്യാപകർ

പേര് വിഷയം ജോയിൻ ചെയ്ത തീയതി
ബിജു എ ആർ (സീനിയർ) സയൻസ്
വീണ ഇംഗ്ലീഷ് 4/03/2020
പ്രിയമോൾ.എ സോഷ്യൽ സയൻസ് 01/06/2017
സുധ.കെ മലയാളം 01/06/1998
അനൂപ്.പി.നായർ ഇംഗ്ലീഷ് 01/06/2017
ലക്ഷ്മി.എസ്.വി ഇംഗ്ലീഷ് 16/10/2019
സരിത.എം.കെ മലയാളം
ബിന മലയാളം
ഗ്രീഷ്മ സോഷ്യൽ സയൻസ്
ആൻസി ജോബിൻ സയൻസ്
ഷിജു.ആർ.ജെ സോഷ്യൽ സയൻസ്
വിനീത.എസ് ഗണിതം 01/06/1998
സജി.പി.എസ് ഗണിതം
സ്റ്റാലിൻ രാജ് സോഷ്യൽ സയൻസ്
റായിക്കുട്ടി പീറ്റർ ജെയിംസ് ഹിന്ദി
ഡി.ആർ.ഗീതാ കുമാരി ഹിന്ദി

ജൂൺ 1 2021 പ്രവേശനോത്സവം

2021 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ് അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ, ബിജു കൃതജ്ഞത രേഖപ്പെടുത്തി.

ജൂലൈ 21, 2021 ചാന്ദ്രദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ രചന, ക്വിസ്,അമ്പിളിമാമനെ കുറിച്ചുള്ള പാട്ട് തുടങ്ങിയ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു.

ആഗസ്റ്റ് 15 ,2021 സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. എച്ച്. എം. ശ്രീമതി. നീനാകുമാരി ടീച്ചർ സ്കൂളിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു എച്ച് എം ശ്രീമതി നീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, ആക്ഷൻ സോങ് തുടങ്ങിയവ ഓൺലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.

സെപ്റ്റംബർ 1,2021 വീട് ഒരു വിദ്യാലയം വാർഡ്തല ഉദ്‌ഘാടനം

വീട് ഒരു വിദ്യാലയം വാർഡ് തല ഉദ്ഘാടനം ആറാം ക്ലാസ് വിദ്യാർഥിനികളായ സുരഭി, സൂര്യ എന്നിവരുടെ വീട്ടിൽ 2021 സെപ്റ്റംബർ ഒന്നിന് പൂഴനാട് വാർഡ് മെമ്പർ ശ്രീ, ശിശുപാലൻ അവർകൾ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് ശ്രീ ബിനുകുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ആർ ബിജു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പഠന പ്രവർത്തന രേഖകൾ അവതരിപ്പിക്കുകയുണ്ടായി.

ഡിസംബർ 17 2021 സുരീലി ഹിന്ദി ഉദ്ഘാടനം

സുരീലി ഹിന്ദി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഡിസംബർ 17,  2021 പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ നിർവഹിച്ചു. ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം മുഖ്യപ്രഭാഷകൻ ആയിരുന്നു. പിടിഎ പ്രസിഡണ്ട്,  എച്ച് എം,  സീനിയർ അസിസ്റ്റന്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി.

ജനുവരി 6,2022 ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം

ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി പി ടി എ പ്രസിഡന്റ് ശ്രീ.V. ബിനുകുമാർ നിർവഹിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുശീലാമ്മ ടീച്ചർ ആശംസകൾ അറിയിച്ചു.

ഒക്ടോബർ 2 2021 ഗാന്ധിജയന്തി

ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഗാന്ധിജയന്തി സന്ദേശം,  പ്രതിജ്ഞ,  സർവ്വമത പ്രാർത്ഥന എന്നിവ ഉൾപ്പെടുത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് സെക്രട്ടറി അജയപ്രസാദ് കൃതജ്ഞത അറിയിച്ചു.


ആഗസ്റ്റ് 4 വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

   സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് നാലാം തീയതി ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത കവിയും വിറ്റേഴ്സ് ചാനൽ മേധാവിയുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ മുഖ്യപ്രഭാഷണം നടത്തി. എച്ച് എം,  പി ടി എ പ്രസിഡന്റ്,  എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധിദർശൻ,  ശാസ്ത്രം,  സാമൂഹ്യ ശാസ്ത്രം  വിദ്യാരംഗം, ലിറ്റററി,  ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം അന്നേദിവസം നിർവഹിക്കപ്പെട്ടു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കവിതാലാപനം ,  അക്ഷരപ്പാട്ട്,  ശാസ്ത്ര പരീക്ഷണം,  ചരിത്രസ്മാരകങ്ങളുടെ ഡോക്യുമെന്ററി,   സ്കിറ്റ് എന്നിവ ഉൾപ്പെടുത്തുകയുണ്ടായി.

നവംബർ 14, 2021 ശിശുദിനം

2021 നവംബർ 14 ശിശുദിനം ഓൺലൈൻ ആയി നമ്മുടെ സ്കൂളിൽ ആഘോഷിച്ചു.
എൽപി,  യുപി,  ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡന്റ് എസ് എം സി ചെയർമാൻ സീനിയർ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

സെപ്റ്റംബർ 14, 2021 ദേശീയ ഹിന്ദി ദിവസ്

ഹിന്ദി ദിവസ്  പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.  ഗവൺമെന്റ് വിമൻസ് കോളേജ് റിട്ടയേഡ് പ്രൊഫസർ ശ്രീമതി ശാന്തി മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഹിന്ദി  ഗാനാലാപനം, ദേശഭക്തിഗാനം,  പ്രസംഗം,  പ്രതിജ്ഞ ഡാൻസ് തുടങ്ങിയവ ഉൾപ്പെടുത്തി.

നവംബർ 22, 2021 കാർബൺ ന്യൂട്രൽ കാട്ടാക്കട

കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനവും സൈക്കിൾ റാലിയും നവംബർ 22,  2021 ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി.സതീഷ് അവർകൾ നിർവഹിച്ചു.ബഹുമാനപ്പെട്ട എച്ച് എം,  പി ടി എ പ്രസിഡന്റ്,  അധ്യാപകർ,  പി ടി എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ എംഎൽഎ, വിദ്യാർഥികൾ അധ്യാപകർ,  പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


ഡിസംബർ 17, 2021 കാർബൺ ന്യൂട്രൽ ശില്പശാല

കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു ശില്പശാല ഡിസംബർ 17,  2021 ന് സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. എൽപി, യുപി,  ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു. ആമച്ചൽ വാർഡ് മെമ്പർ ശ്രീ കെ വി ശ്യാം ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം ശില്പശാല ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ. ബിനുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് നീനാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ഷീലാമ്മ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡിസംബർ 23 ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീ മത്സരം സംഘടിപ്പിക്കുകയുണ്ടായി.

ഡിസംബർ 13, 2021 ഹിന്ദി പ്രഥമ ക്ലാസ് ഉദ്‌ഘാടനം

സ്കൂളിൽ ഹിന്ദി പ്രഥമ ആരംഭിച്ചതിന്റെ സ്കൂൾ തല ഉദ്ഘാടനം 13 ഡിസംബർ 2021ന് സ്കൂളിൽ നടന്നു. കേരള ഹിന്ദി പ്രചാരസഭയുടെ സെക്രട്ടറി അഡ്വ. മധുസാർ, സഭയുടെ എക്സിക്യൂട്ടീവ് അംഗം ശിവരാജൻ സാർ, എച്ച്.എംനീനാകുമാരി ടീച്ചർ, എസ് എം സി ചെയർമാൻ കൃഷ്ണൻകുട്ടി സാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 15 മുതൽ സ്കൂളിൽ പ്രഥമ ക്ലാസുകൾ നടത്തി വരുന്നു.

ഓഗസ്റ്റ് 18,2021 വീട് ഒരു വിദ്യാലയം പഞ്ചായത്ത് തല ഉദ്ഘാടനം

വീട് ഒരു വിദ്യാലയം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാലാം ക്ലാസ് വിദ്യാർഥിനിയായ വൈശാഖി. എ.എസ് ന്റെ വീട്ടിൽ ഓഗസ്റ്റ് 18,   2021 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. അനിൽ കുമാർ അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. അദ്ധ്യാപകർ,  പിടിഎ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥിനിയുടെ പഠന പ്രവർത്തനരേഖകൾ പ്രദർശിപ്പിക്കുകയുണ്ടായി.വീട് ഒരു വിദ്യാലയം പദ്ധതിയുടെ ക്ലാസ് തല ഉദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അനുഷിക. എസ്. എസ് ന്റെ വീട്ടിൽ പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ ഉദ്ഘാടനം ചെയ്തു.എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ  അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.