പ്രവർത്തനങ്ങൾ:2018-2019

23:02, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44010 (സംവാദം | സംഭാവനകൾ) ('== <font color="red" size=5>പ്രവേശനോത്സവം 2018-19</font>== <font color="blue " size=3> പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2018-19

 

2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.സി.എസ്.സുജാത അവർകൾ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ബ്യുല ഏഞ്ചൽ,പഞ്ചായത്ത് അംഗം ശ്രീ.സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ100 % വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നവാഗതരെ സ്വീകരിച്ചു.അക്ഷര ദീപം തെളിച്ചു.



പരിസ്ഥിതി ദിനാചര​ണം

 

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികളും ഹെഡ്മാസ്റ്ററും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.

വയനാ വാരം

 

ഈ വർഷത്തെ വയനാ വാരം സമുചിതമായി ആഘോശിച്ചു.വായനാ ദിനത്തിൽ നടന്ന പൊതുചടങ്ങിൽ മൽസര വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു.






പ്ലാസ്റ്റിക് നിർമാർജനം

 

റെഡ് എഫ്.എം റേഡിയോയുമായി സഹകരിച്ച് സ്കൂളിലെ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് അവർക്ക് കൈമാറി.







അന്താരാഷ്ട്ര യോഗാ ദിനം

 

അന്താരാഷ്ട്ര യോഗാ ദിനത്തോതൊടാനുബന്ധിച്ച് യോഗാ ക്ലാസ് സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ ദിനം

 
 

ലഹരി വിരുദ്ധ ദിനത്തിൽ പൂവാർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു.





ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഇംഗ്ലീഷ് സ്കിറ്റുകൾ,കവിതകൾ,നാടകം,പ്രസംഗം എന്നിവ അവതരിപ്പിച്ചു.

സ്വാതന്ത്ര്യദിനം

പഞ്ചായത്ത് അംഗം ശ്രീ.സ്റ്റീഫൻ പതാക ഉയർത്തി.തുടർന്ന് വിവിധ കലാ പരിപാടികൾ, മത്സരങ്ങൾ, പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=പ്രവർത്തനങ്ങൾ:2018-2019&oldid=1354758" എന്ന താളിൽനിന്ന് ശേഖരിച്ചത്