എ.എം.എൽ.പി.എസ്. മുണ്ടക്കുളം

21:52, 26 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18207 (സംവാദം | സംഭാവനകൾ)

{[prettyurl|A.M.L.P.S.MUNDAKKULALM}}

എ.എം.എൽ.പി.എസ്. മുണ്ടക്കുളം
വിലാസം
മുണ്ടക്കുളം

മലപ്പുറം ജില്ല
സ്ഥാപിതം14 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-11-201618207



പള്ളികൂടം തുറക്കുമ്പോൾ കാരാഗ്രഹങ്ങൾ അടച്ചുപൂട്ടുന്നു ഒരു പ്രദേശത്തി വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ .മുണ്ടക്കുളം എ.എം.എ ൽ പി സ്കൂൾ പ്രവർത്തന മാരംഭിച്ചിട്ട് 75 വർഷം പിന്നിട്ടു . ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹ്ര്യദയാവിഷ്ക്കരമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗമാവാം ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .

ചരിത്രം

ഒരു കാലഘട്ടത്തിന്റ്റെ ഓർമ്മകൾ

   ഒരു പ്രദേശത്തിന്റെ വിദ്യഭ്യാസ   പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തിൻെറ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിൻെറ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . മുണ്ടക്കുളം എ .എം .എൽ .പി .സ്കൂൾ  പ്രവർത്തനഭാരംഭിച്ചിട്ട് 75 വര്ഷം പിന്നിടുന്നു .
തലമുറകൾക്ക് അറിവിന്റെ ആദ്യാൿഷ രം പകർന്നു കൊടുത്ത ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്ന തി നപ്പുറത്ത് ഒരു ജനതയുടെ ഹ്ര്യദയാവിഷ്ക്കാ രമായി  മാറുന്നത് ചരിത്രത്തിൻെറ നിയോഗാമാവാം , കാരണം അറിവില്ലായ്മയുടെ ലോകത്തുനിന്ന് അൿഷ രങ്ങളെ കൈപ്പിടിച് നോഹയുടെ പേടകം പോലെ നമ്മുടെ സ്കൂൾ വിജ്ഞാനത്തിൻെറയും സുരക്‌ഷിത ത്തിന്റെയും ഒരു പച്ച തുരുത്തായി ഉയർന്നു വന്നത് ഇതിനൊരു ഉദാഹരണം മാത്രം .
  ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ൽ ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .പ്രധാനാദ്ധ്യാപകരായി പിരിഞ്ഞ പി ടി കുട്ടികൃഷ്ണൻ നായർ ,ചേറുണ്ണിനായർ ,കെ അബ്ദുൽ അസ്‌സീ സ് മാസ്റ്റർ ,പി മുഹമ്മദ് മാസ്റ്റർ ,വീരാൻകുട്ടി ,ഹൈദ്രുഹാജി, പി പി ജാനകി ടീച്ചർ  ,നാണിക്കുട്ടി ടീച്ചർ ,പി കെ കുഞ്ഞഹമ്മദ് ,പത്മനാഭൻ  മാസ്റ്റർ എന്നിവരും ,മുൻ മാനേജർമാരായ പാണാളി  രായിൻകുട്ടി,പാണാ ളി മമ്മുണ്ണി എന്നിവരും  വിദ്യാലയത്തി ന്റെ ഉയർച്ചക്ക് ഏറെ പ്രയത്നിച്ചവരാണ് .ഇക്കാല ത്ത് സർക്കാർ സ്കൂളുകൾക്ക് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചു സ്കൂളുകൾ മെച്ചപ്പെടുത്തുമ്പോൾ ഇതൊന്നും ലഭിക്കാതെ സ്കൂളിന്റെ എല്ലാ പരിമിതികളെയും കൂട്ടായ ശ്രമത്തി ൻെറ ഫലമായി തരണം ചെ യ്തുകൊണ്ട്  ഇന്ന് വിദ്യാലയത്തി ന് കൂടുതൽ കുട്ടികളും കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരും ലഭിച്ചതോടൊപ്പം ഇതിന്റെ  പ്രവർത്തനം   കൂടുതൽ  മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്‌. 
 2006 ൽ N.C.E.R.Tസിലബസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു . ഇംഗ്ലീഷ്, മലയാളം മീഡിയം ബാച്ചുകൾ ,ക്ലാസ് തല ലൈബ്രറികൾ ,L S S പരിശീലനങ്ങൾ ,കമ്പ്യൂട്ടർ പഠനം വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ ,പഠനബോധവത്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ തനത് പ്രവർത്തനങ്ങൾ ,കുടുംബ സന്ദർശനവും ,കോർണർ P T A കളും ,കബ് ,ബുൾബുൾ യൂണിറ്റ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് ഈ സ്ഥാപനം.  മുതുവല്ലൂർ പഞ്ചായത്തിൽ ഏ റ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന L P സ്കൂളാണ് നമ്മുടേത് .

ഭൗതികസൗകര്യങ്ങള്‍

PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍

  • മൈക്ക് സെറ്റ്‌
  • Water Tank
  • എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
  • കമ്പ്യൂട്ടര്‍റൂം
  • ലാപ്പ്‌ടോപ്പ്
  • കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
  • ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
  • ബിഗ്‌പിക്ക്ച്ചറുകള്‍
  • ഇലക്ട്രിക്‌ ബെല്‍
  • ID CARD,
  • ട്രോഫികള്‍
  • SOUND BOX

സൗകര്യങ്ങള്‍

  • റീഡിംഗ്റൂം
  • ലൈബ്രറി
  • കംപ്യൂട്ടര്‍ ലാബ്
  • കബ് ആന്‍ഡ് ബുള്‍ ബുള്‍ യൂണിറ്റ്
  • വിദ്യാരംഗം കലാവേദി
പ്രമാണം:18207-6
പ്രമാണം:20161114

സ്കൂൾസ്റ്റാഫ്

  1. .സെബാസ്റ്റ്യൻ സി ഡി [ ഹെഡ്മാസ്റ്റർ ]
  2. .റോസിലി വി .കെ
  3. .റീന കെ
  4. .കുഞ്ഞിമുഹമ്മദ് പി
  5. .മുരളി മോഹൻ .ഇ
  6. .ജുബൈരിയ്യ പി
  7. .മുഹമ്മദ് അഷ്‌റഫ് എംകെ
  8. .ഫാത്തിമ സുഹ്‌റ . പി
  9. . രമ്യ കെ ഷാജേഷ്
  10. .റഷീദ കെ
  11. .നസീബ കെ

PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍

പ്രവേശനോല്‍സവം
ദിനാചരണങ്ങല്‍
സ്കൂള്‍ മേളകള്‍
പഠനയാത്ര
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
ബോധവല്‍കരണ ക്ലാസുകള്‍
PTA,CPTA,MTA,SSG,യോഗങ്ങല്‍
സ്കൂള്‍ വാര്‍ഷികം
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._മുണ്ടക്കുളം&oldid=135327" എന്ന താളിൽനിന്ന് ശേഖരിച്ചത്