മൂരിയാട് സെൻട്രൽ യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൂരിയാട് സെൻട്രൽ യു പി എസ് | |
---|---|
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 9 |
അവസാനം തിരുത്തിയത് | |
20-01-2022 | 14667MC |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ മൂ ര്യാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മൂര്യാ ട് സെൻട്രൽ യു.പി സ്കൂൾ .
ചരിത്രം
മൂര്യാട് ഗ്രാമപ്രദേശത്ത് താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാൻ വേണ്ടി ശ്രീ നെയ്യൻ കോരൻ ഗുരുക്കൾ 1916 ൽ സ്ഥാപിച്ചതാണ് അഞ്ചാം തരം വരെയുള്ള മൂര്യാട് സെൻട്രൽ യു.പി വിദ്യാലയം. രണ്ട് കാലുകൾക്കും ശക്തിയില്ലാത്ത വിഷഗ്വാരി കൂടിയായ കോരൻ ഗുരുക്കൾ അധ്യാപകനും ആയിരുന്നു. ആ കാലഘട്ടത്തിൽ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുവാൻ വളരെയേറെ പ്രയത്നിച്ചിരുന്നു. അന്ന് പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇന്നത്തെ വിദ്യാലയത്തിന്റെ 50 മീറ്റർ പടിഞ്ഞാറ് ഭാഗത്തായിരുന്നു. വിദ്യാലയത്തിൽ 5 സഹാധ്യാപകരും ഉണ്ടായിരുന്നു. 1954 ൽ കോരൻ ഗുരുക്കൾ അധ്യാപക സേവനത്തിൽ വിരമിക്കുകയും ചെയ്തു. 1956-58 കാലഘട്ടത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ ഇന്നത്തെ വിദ്യാലയം നിലവിൽ വരികയും ചെയ്തു. മനേജറായ കോരൻ ഗുരുക്കൾ1966 ആഗസ്ത് 15 ന് നിര്യാതനായി. പിന്നീട് അദ്ദേഹത്തിന്റെ പത്നിയായ ബാച്ചി എന്ന ജാനകി മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. അന്നത്തെ വിദ്യാലയത്തിന്റെ മേൽക്കൂര ഓലയും ഓടും മേഞ്ഞതായിരുന്നു. 2001 ആഗസ്ത് 15 ന് മാനേജറായ ജാനകി നിര്യാതയായി. പിന്നീട് അവരുടെ മകളായ നളിനി മാനേജരാവുകയും തുടർന്ന് വരികയുമാണ്