ക്ലബ്ബുകൾ[തിരുത്തുക

വളരെ മാതൃകാ പരമായ രീതിയിൽ സ്കൂളിലെ വിവിധ ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബിന്റെയും ചുമതല ഓരോ അധ്യാപകരാണ് വഹിക്കുന്നത്.  കോവിഡ് 19 പടരുന്ന  സാഹചര്യത്തിലും ഓൺലൈൻ മുഖേന തടസമില്ലാതെ ക്ലബ് പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നുണ്ട്.

1. ഭാഷ ക്ലബ്

മലയാള ഭാഷാ പ്രയോഗത്തിൽ ഓരോകുട്ടിയുടെയും നിലവാരം മനസിലാക്കി പരിഹാര ബോധനം ആവശ്യമുള്ളവർക്ക് അതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നു.  1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികൾക്കും വായന ശേഷി വർധിപ്പിക്കുക, ഭാഷ അനായേസേന കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക, ഉച്ചാരണ ശുദ്ധിയോടെ വായിക്കുക, സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് നേടുക, സ്വതന്ത്ര രചനക്ക് പ്രാപ്തരാക്കുക, എന്നിവയാണ് ഭാഷ ക്ലബ്ബിന്റെ ലക്ഷ്യം.     

2. ഇംഗ്ലീഷ് ക്ലബ്

ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ തയാറാക്കുന്നതിന് വേണ്ടി ആഴചയിലൊരിക്കൽ ഇംഗ്ലീഷ് പസിൽസ്, ഗെയിംസ്, വായന, എഴുത്ത്, സ്പോക്കൺ ഇംഗ്ലീഷ്  പരിശീലനങ്ങൾ നൽകുന്നു.     പ്രത്യേകം ശ്രദ്ധയും പിന്തുണയും ആവശ്യമുള്ളവർക്ക് അതും നൽകി വരുന്നു.

3. നന്മ ക്ലബ്

കുട്ടികളെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കാനും നന്മയുള്ളവരായും മറ്റുള്ളവരെ സഹായിക്കുന്ന മനസുള്ളവരും ആക്കിത്തീർക്കുന്നതിനുവേണ്ടി ആരംഭിച്ചതാണ്  നന്മ ക്ലബ്.  മാതൃഭൂമി-വി.കെ.സി. അവാർഡ് ലഭിച്ചതു വഴി കുറച്ചുകൂടി ആവേശത്തോടെ ക്ലബ് പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിച്ചു.