ഗവ. എൽ .പി. എസ്.കുളത്തൂർ/ചരിത്രം

19:12, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37639 (സംവാദം | സംഭാവനകൾ) (''''ആമുഖം''' '''പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ കുളത്തൂർ എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ കുളത്തൂർ.കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ 1മുതൽ 5 വരെയുള്ള ഏക പ്രൈമറി വിദ്യാലയം കൂടിയാണ് ഈ വിദ്യാലയം.കോട്ടാങ്ങൽ ഗ്രാമ പ‍ഞ്ചായത്തിലെ CRC,സ്പെഷ്യൽ കെയർ സെന്റർ എന്നിവ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

സ്കൂളിന്റെ ചരിത്രം

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ പഴക്കമുള്ള വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് ഗവ.എൽ.പി.സ്കൂൾ കുളത്തൂർ.1905 ന് മുൻപ് സ്ഥാപിച്ചതാണ് ഈ വിദ്യാലയമെന്ന് കരുതപ്പെടുന്നു. വിദ്യാലയത്തിന്റെ ആദ്യകാലത്തെ പ്രവർത്തനം നാട്ടുകാരുടെ ശ്രമ ഫലമായി കുടിപ്പള്ളിക്കുടമായിട്ടായിരുന്നു.കുളത്തൂരേയും സമീപ പ്രദേശത്തേയും കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിന് കുറഞ്ഞത് 5കിലോമീറ്റരെങ്കിലും യാത്ര ചെയ്യണമായിരുന്നു.അതിന് പരിഹാരമായിട്ടായിരുന്നു നാട്ടുകാരുടെ എല്ലാവരുടേയും സഹകരണത്തോടുകൂടി ഈ വിദ്യാലത്തിന് തുടക്കം കുറിച്ചത്.ഈ വിദ്യാലയം ആരംഭിച്ചതു മുതൽ ഇതുവരെയുള്ള പുരോഗതി നാട്ടുകാരുടേയും സർക്കാരിന്റേയും സഹകരണം കൊണ്ട് ഉണ്ടായതാണ്.

ആദ്യകാലങ്ങളിൽ വിദ്യായത്തിന്റെ അഞ്ചു കിലോമിറ്റർ ചുറ്റളവിൽ താമസിക്കുന്ന കുട്ടികൾ വരെ നടന്ന് വന്ന് ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു.വിദ്യാലയത്തിന്റെ തുടക്കത്തിൽ 10 വയസ്സിന് മുകളിൽ പ്രായമായ കുട്ടികൾ വരെ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്നു.അടുത്ത് വിദ്യാലയം ഇല്ലാത്തതു കൊണ്ടും യാത്ര സൗകര്യം കുറവായതു കൊണ്ടും പഠിക്കുവാൻ കഴിയാത്തവരും വിദ്യാലയം തുടങ്ങിയപ്പോൾ ഒന്നാം ക്ലാസ്സിൽ ചേർന്നു.വിദ്യാലയത്തിന്റെ മേൽക്കൂരയുടെ ഒാലക്കെട്ടു മാറ്റുന്നതും മറ്റു പ്രവർത്തനങ്ങളും ഒരു ഉത്സവ പ്രതീതിയോടെയാണ് നാട്ടുകാ‍ർ വർഷാവർഷങ്ങളിൽ ചെയ്തിരുന്നത്.പിന്നീട് വിദ്യാലയം സർക്കാർ ഏറ്റെടുത്തു.എഴുതപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ വിദ്യാലയം 1905-ന് മുൻപ് പ്രവർത്തിച്ചിരുന്നുവെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നു.

സർക്കാരിന്റേയും നല്ലവരായ നാട്ടുകാരുടേയും സഹായത്തോടെ മൺഭിത്തിയോടു കൂടിയ ഒാടിട്ട ഒരു കെട്ടിടം നിർമ്മിച്ചു.മേൽക്കൂരയ്ക്കും വാതിലുകൾക്കും ജനാലകൾക്കുമുള്ള തടികൾ നാട്ടുകാരുടെ സംഭാവനകളാണ്.സമ്പന്നർ പണം കൊടുത്തും പാവപ്പെട്ടവർ ജോലികൾ ചെയ്തും വിദ്യാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിച്ചു.ഈ പ്രദേശത്തെ കുട്ടികൾക്ക് അകലെ പോകാതെ തന്നെ അഞ്ചാം ക്ലാസ്സുവരെ പഠനം പൂർത്തീകരിക്കുന്നതിന് ഈ വിദ്യാലയം സഹായിക്കുന്നു.