ചരിത്രം/
< ചരിത്രം
അഞ്ചാം ക്ലാസ്സിൽ 58 വിദ്യാർഥികളുമായി വിദ്യാരംഭം കുറിച്ച ഈ സ്ഥാപനം സ്നേഹനിധികളായ നാട്ടുകാരുടെയും, രക്ഷകർത്താക്കളുടെയും, കാര്യക്ഷമതയുള്ള മാനേജ്മെന്റിന്റെയും, അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും കൂട്ടായ അക്ഷീണപ്രയത്നത്തിലൂടെ മികച്ച ഒരു വിദ്യാലയം ആയിത്തന്നെ വളർന്നുകഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത്, പി. ടി. എ, എസ്. എസ്. ജി, മാനേജ്മെന്റ് എന്നിവയുടെ പൂർണമായ ഇടപെടലുകൾ വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുണ്ട്.. വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളിലുള്ള മികവിനു വേണ്ടി പലവിധത്തിലുള്ള കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. അതുപോലെ തന്നെ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി പരിഹാരബോധന പരിപാടിയും തത്സമയം നടന്നുവരുന്നുണ്ട്.