സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1947 ൽ ആഗസ്ത് 20 ന് വിദ്യാലയം സ്ഥാപിതമായി. തെക്കാണ്ടത്തിൽ ചന്തൻ അവർകളാണ് വിദ്യാലയം സ്ഥാപിക്കുുവാൻ മുതിർന്നത്. സ്വാതന്ത്ര്യം കിട്ടിയ സമയത്താണ് വിദ്യാലയവും സ്ഥാപിച്ചത്. സ്കൂൂളിന് ആദ്യത്തെ പേര് ശീനാരായണ ധർമ്മ പരിപാലന ഗെൾസ് സ്കൂൂൾ എന്നാണ്. ഇന്നത്തെ സ്കൂൂളിൻറെ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് തെക്കുുമാറിയാണ് ആദ്യ.വിദ്യാലയം സ്ഥിതിചെയ്തത്. വാടക കെട്ടിടത്തിൽ തുടങ്ങിയ സ്കൂൂളിൽ രണ്ട് അധ്യാപകരാണുണ്ടായത്. തുടക്കത്തിൽ അഞ്ചാം തരം വരെയുണ്ടായിരുന്നു. സ്ഥാപകനായ തെക്കാണ്ടത്തിൽ ചന്തൻ അന്തരിച്ചപ്പോൾ സ്കൂൂളിന് ചന്തൻമെമ്മോറിയൽ എ.എൽ.പി സ്കൂൂൾ എന്നാക്കി നാമകരണം ചെയ്തുൂ. ഇന്ന് കാണുന്ന സ്ഥലത്തക്ക് മാറ്റിയത് 1951 ജൂൂൺ 27 നാണ്. സ്കൂൂളിന് കെട്ടിടം നിർമ്മിക്കുൂവാൻ മുന്നിട്ടിറങ്ങിയത് ചന്തനവറുകളുടെ മകൻ പി.കൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്റ്ററുമായ അപ്പുുമാസ്റ്ററുമായിരുന്നു. വിദ്യാലയത്തെ മികച്ച ഭൗതികസാഹചര്യമൊരുക്കിയത് പരെതയായ മാനെജർ പി.മാധവി ടീച്ചറാണ്. മാധവി ടീച്ചറുടെ മരണത്തിന് ശെഷം മകൾ പി.പ്രസന്നയാണ് മാനേജർ.