സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ വായനശാല

സർഗ്ഗാത്മകതയും വിജ്‍ഞാനവും കുട്ടികൾക്കു പകർന്നു നൽകാൻ വിപുലമായ പുസ്തകശേഖരമാണ് സ്കൂൾ വായനശാലയിൽ ഉളളത്.കുട്ടികൾക്കു ഏറെ പ്രയോജനകരമായ കഥകൾ, ബാലസാഹിത്യം, വെെ‍ജ്ഞാനിക ഗ്രന്ഥങ്ങൾ, ജീവചരിത്രകുറിപ്പുകൾ, റഫറൻസ് പുസ്തകങ്ങൾ, വിവിധ ഭാഷാ നിഘണ്ടുക്കൾ, വിവിധ സാഹിത്യകാരൻമാരുടെ നോവലുകൾ, തുടങ്ങിയവയുടെ വൻശേഖരം ഉൾപ്പെടുന്ന ഏകദേശം 7750 തോളം പുസ്തകങ്ങൾ ഈലെെബ്രറിയിൽ ഉണ്ട്. എല്ലാ വർഷവും വായനാവാരത്തോടനുബന്ധിച്ച് വായനാമത്സരം, വായനാപ്രശ്നോത്തരി, അക്ഷരശ്ലോകമത്സരം, വായനാദിനക്വിസ്, പുസ്തകപ്രദർശനം, എന്നിവ സംഘടിപ്പിക്കാറുണ്ട്.

ക്ലാസ് ലെെബ്രറി

2019- 2020 അദ്ധ്യയനവർഷം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ ക്ലാസ് ലെെബ്രറി അതിൻെറ പൂൂർണ്ണമായ അർഥത്തിൽ നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. പി.ടി.എ യുടെയും എച്ച്.എം ൻെറയും നേതൃത്വത്തിൽ പുസ്തകവണ്ടി സമീപപ്രദേശങ്ങളിലെ കവലകൾ സന്ദർശിക്കുകയും സ്ഥലത്തെ പ്രമുഖ വ്യക്തികളിൽ നിന്നും സഹൃദയരായ നാട്ടുകാരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ക്ലാസ് ലെെബ്രറിക്കു മുതൽക്കൂട്ടായി. കുടാതെ ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവന ചെയ്തു. എൽ.പി. വിഭാഗത്തിൽ കുട്ടികളെ വായനയുടെ ലോകത്തേക്കു ആകർഷിക്കുംവിധം പുസ്തകപ്രദർശന ലെെബ്രറികളാണ് ക്രമീകരിച്ചിട്ടുള്ളത്.യു.പി തലത്തിലും ഹെെസ്കൂൾ തലത്തിലും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ പാകത്തിലാണ് ക്ലാസ് ലെെബ്രറി ഒരുക്കിയിരിക്കുന്നത്. ക്ലാസ് ലെെബ്രറിയിലെ പുസ്തകവിതരണത്തിനായി ഒരു കുട്ടി ലെെബ്രറിയനെയും തെരഞ്ഞെടുത്തിട്ടുണ്ട്.