എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

15:44, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20309adlpscpy1 (സംവാദം | സംഭാവനകൾ) ('വിദ്യാർഥികളിൽ സാമൂഹിക ശാസ്ത്രാവബോധം വളർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർഥികളിൽ സാമൂഹിക ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. വിജ്ഞാന  വർദ്ധനവിനോടൊപ്പം അന്വേഷണത്വരതയും, ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക ,മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള  ബന്ധത്തെ കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതി ശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച്  ക്വിസുകൾ, പതിപ്പ് നിർമ്മാണം, മോഡലുകൾ നിർമ്മിക്കുക തുടങ്ങിയവ നടത്തിവരുന്നു. ചാന്ദ്ര ദിനത്തിൽ റോക്കറ്റ് മാതൃകകൾ നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു