മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്

       മലബാർ കലാപത്തിന് മുമ്പ് തന്നെ ചക്കും തൊടിയിൽ കുഞ്ഞുമുഹമ്മദ് മുല്ലയുടെ ഓത്തുപള്ളിയായിട്ടാണ് തുടക്കം. ഓല മേഞ്ഞ മേൽക്കൂരയും മൺചുമരുകളും ഉള്ള ഒറ്റമുറി കെട്ടിടമായിരുന്നു ഇത്. ഓത്തുപള്ളിയിൽ വരുന്ന കുട്ടികളുടെ വീടുകളിൽ നിന്ന് കിട്ടുന്ന സാധനങ്ങളായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനും മാനേജറും ആയ കുഞ്ഞുമുഹമ്മദ് മുല്ലയുടെ വരുമാനം.

          1958 ൽ ഈ വിദ്യാലയം പി.സി.മുഹമ്മദ് കുട്ടി ഹാജി വാങ്ങി. ഇന്നുള്ള കെട്ടിടങ്ങൾ മുഴുവനും അദ്ദേഹമാണ് നിർമ്മിച്ചത് . 2004 ജനുവരി 24 ന് അദ്ദേഹം മരണമടഞ്ഞു.

          ഈ കാലഘട്ടത്തിൽ തൊട്ടടുത്ത പ്രദേശങ്ങളിലെ ചില അധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചു. പാണ ബ്രയിലെ അബ്ദുള്ള മാസ്റ്റർ, ഇമ്പിച്ച ഹമ്മദ് മാസ്റ്റർ കൊട്ടപ്പുറം, കറപ്പൻ മാസ്റ്റർ പുത്തൂർ പള്ളിക്കൽ എന്നിവരുടെ സേവനം സ്മരണീയമാണ്. 1937ലാണ് LETT C കഴിഞ്ഞ ടി.സി. മൊയ്തീൻ കുട്ടി മാസ്റ്റർ (പുളിക്കൽ) പ്രധാന അധ്യാപകനായി . 2015 ജനുവരി 12 ന് നമ്മെ വിട്ടു പിരിഞ്ഞു.

             1958 ജൂലയ് 2 ന് ശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി. 3.6.1992 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. തുടർന്ന് ശ്രീമാൻ കൃഷ്ണൻ മാസ്റ്ററും 1.5.2003 വരെയും ശ്രീമതി ഇന്ദിരാഭായി ടീച്ചർ, 1.5.2003 മുതൽ 31.3.2008 വരെയും ശേഷം ശ്രീമതി. ഇ .എസ് മാർ ഗരറ്റ് ടീച്ചറും, എ.യു കമ്മു കുട്ടി മാസറ്ററും . ഇപ്പോൾ കെ.എം.മുഹമ്മദ് ബഷീർ മാസ്റ്റർ ഹെഡ് മാസ്റ്ററും ആയി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പഴയ കാല അധ്യാപകനായ സൈതാലിക്കുട്ടി മാസ്റ്റർ, ശ്രീ .പി.വി മൊയ്തീൻ കുട്ടി മാസ്റ്റർ, അസ്സൻ കുട്ടി മാസ്റ്റർ, സമ്മദ് മാസ്റ്റർ, സൈതലവി മാസ്റ്റർ, മുഹമദ് കുട്ടി മാസ്റ്റർ, സി. നാരായണൻ മാസ്റ്റർ, സുന്ദരേശൻ മാസ്റ്റർ, മുഹമ്മദ് കുട്ടി മാസ്റ്റർ, ടി.കെ ഉമ്മർ കോയ മാസ്റ്റർ എന്നിവരെയും പ്രത്യേകം ഓർക്കേണ്ടതാണ്.

             ഇപ്പോൾ ശ്രീ.കെ.എം മുഹമ്മദ് ബഷീർ ആണ് പ്രധാന അധ്യാപകനായും . സഹ അധ്യാപകരായി : റീജ സി, അസ്സൻ കോയ, മറിയം ബീഗം, ശിൽപ്പ തോമസ്, ധന്യ, പി.കെ, മുഹമ്മദ് ഹനീഫ, നൂർ ജഹാൻ, നഷീദ ഫാത്തിമ, ശുഭ, രവി കൃഷ്ണൻ , ധന്യ, എകെ , അറബി അധ്യാപകരായി റുഫ് സിയ , അസീബ എന്നിവരും സേനനം അനുഷ്ടിച്ച് വരുന്നുണ്ട്. 2008 ജൂൺ മുതൽ സ്കൂളിനോടനുബന്ധിച്ച് മാനേജരുടെയും പി.ടി.എ യുടെയും സഹായത്തോടെ LKG, UKG ക്ലാസുകൾ ഭംഗിയായി നടന്നു വരുന്നു. Smart Class മുറിയും 12 ൽ അധികം കംമ്പ്യൂട്ടറുകൾ ഉള്ള വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.

           ഈ പഞ്ചായത്തിലേയും, അതിലുപരി സബ് ജില്ലയിലേയും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നമ്മുടെ സ്കൂളും ഉയർന്ന നിലവാരം പുലർത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം