ഗവ എച്ഛ് എസ് ജവഹർകോളനി സ്ഥാപിതം 1961 യുപി സ്കൂൾ ആയി ഉയർത്തിയത് 1981 ഹൈസ്കൂളായി ഉയർത്തി 2013

പ്രീ പ്രൈമറി മുതൽ  പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പാലോട് സബ്‌ജില്ലയിലെ  ഒരു വിദ്യാലയമാണിത് .കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ഡിവിഷനും , യു പി വിഭാഗത്തിൽ ആറ് ഡിവിഷനും  എൽ പി വിഭാഗത്തിൽ എട്ട് ഡിവിഷനും പ്രീ പ്രൈമറിയിൽ  ഗവണ്മെന്റ് അംഗീകാരമുള്ള  എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ കുട്ടികൾക്ക്  പ്രഭാത ഭക്ഷണവും നൽകുന്നുണ്ട് 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ മികച്ച സ്കൂളിനുള്ള അവാർഡ് ഇകഴിഞ്ഞ രണ്ടുവർഷമായി തുടർച്ചയായി ലഭിച്ചുവരുന്നു .

G H S JAWAHARCOLONY

ശ്രീ അഷ്‌റഫ്   പി ടി  എ പ്രെസിൻഡന്റും ശ്രീമതി . സലീന ബീവി മദർ പി ടി എ പ്രെസിൻഡന്റും ശ്രീ . ഷാജഹാൻ  എസ് എം സി ചെയര്മാനുമാണ്  ഇവരുടെ നേതൃത്വത്തിൽ  പി ടി എ , മദർ പി ടി എ  എസ് എം സി കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .

ശ്രീ എ ഷാജഹാനാണ് സ്കൂൾ ഹെഡ് മാസ്റ്റർ ,ഹൈസ്കൂൾ വിഭാഗത്തിൽ ഒൻപതു അധ്യാപകരും എൽ പി യു പി വിഭാഗംങ്ങളിൽ പതിനാറ് അധ്യാപകരും ഒരു ക്ലാർക്കും ,രണ്ടു ഓഫീസ് അറ്റൻഡന്റുമാരും രണ്ടു എഫ് റ്റി എമ്മും പ്രീ പ്രൈമറി വിഭാഗത്തിൽ അഞ്ചു ജീവനക്കാരും സ്കൂളിൽ സേവനം അനുഷ്ഠിച്ചുവരുന്നു